ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടി സൗദി പ്രോ ലീഗ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ തകർത്തു. അൽ നാസറിൻ്റെ അവസാന ലീഗ് മത്സരത്തിൽ പോർച്ചുഗീസ് സൂപ്പർതാരം ഇരട്ട ഗോളുകൾ നേടി മൊത്തം 35 ഗോളുകളുമായി അബ്ദുറസാഖ് ഹംദല്ലയുടെ മുൻ റെക്കോർഡ് മറികടന്നു.
റൊണാൾഡോയുടെ മറ്റൊരു കിരീടം നേട്ടം എന്നതിലുപരി ഇത് അദ്ദേഹത്തിൻ്റെ കരിയറിലെ പ്രധാന നാഴികകല്ലാണ്. യൂറോപ്പിലെ ഏറ്റവും അഭിമാനകരമായ മൂന്ന് ലീഗുകളിൽ – ലാ ലിഗ (സ്പെയിൻ), സീരി എ (ഇറ്റലി), പ്രീമിയർ ലീഗ് (ഇംഗ്ലണ്ട്) അദ്ദേഹം ടോപ്പ് സ്കോററായിട്ടുണ്ട്, ഇപ്പോൾ സൗദി പ്രോ ലീഗും.
“ഞാൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ വേട്ടയാടുന്നു,” റൊണാൾഡോ മത്സരാനന്തരം ട്വീറ്റിൽ പഞ്ഞു . ഈ ഏറ്റവും പുതിയ നേട്ടം അദ്ദേഹത്തിൻ്റെ മഹത്തായ കരിയറിൽ മറ്റൊരു അധ്യായം കൂട്ടിച്ചേർക്കുന്നു, ഇത 39 കാരനായ റൊണാൾഡോയ്ക്ക് പ്രായം ഒരു സംഖ്യ മാത്രമാണെന്ന് തെളിയിക്കുന്നു.
സൗദി ലീഗിൽ റൊണാൾഡോയുടെ ആധിപത്യം അനിഷേധ്യമാണ്. ഈ സീസൺ എക്കാലത്തെയും മികച്ച ഗോൾ സ്‌കോറർമാരിൽ ഒരാളെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നു, റൊണാൾഡോയുടെ ഗോളുകൾക്കായുള്ള വിശപ്പ് ലീഗുകൾക്കും ഭൂഖണ്ഡങ്ങൾക്കും അതീതമാണ്.