ഇന്ത്യയും യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷനും (ഇഎഫ്‌ടിഎ) തമ്മിലുള്ള പുതിയ വ്യാപാര കരാറിനെത്തുടർന്ന് ഇന്ത്യൻ ഉപഭോക്താക്കൾക്ക് കുറഞ്ഞ വിലയിൽ സ്വിസ് ചീസ്, ചോക്ലേറ്റുകൾ, വൈൻ, വാച്ചുകൾ എന്നിവ രാജ്യത്ത് ലഭ്യമാകും. ഇന്ത്യ-ഇഎഫ്ടിഎ ട്രേഡ് ആൻഡ് ഇക്കണോമിക് പാർട്ണർഷിപ്പ് എഗ്രിമെൻ്റിൻ്റെ (ടിഇപിഎ) നിബന്ധനകൾക്ക് കീഴിൽ താരിഫ് ഇളവുകൾ നല്കാൻ ഇന്ത്യൻ സർക്കാർ നീരുമാനിച്ചു.
സ്വിറ്റ്‌സർലൻഡ്, ഐസ്‌ലാൻഡ്, നോർവേ, ലിച്ചെൻസ്റ്റൈൻ എന്നിവ ഉൾപ്പെടുന്ന ഇഎഫ്‌ടിഎ രാജ്യങ്ങളിൽ നിന്നുള്ള ജനപ്രിയ ഉൽപ്പന്നങ്ങളുടെ കസ്റ്റംസ് തീരുവയിൽ ഇത് ഗണ്യമായ കുറവു വരുത്തും.
ഇന്ത്യൻ ചോക്ലേറ്റ് വിപണിക്ക് 2023-ൽ 2.74 ബില്യൺ ഡോളറിൻ്റെ മൂല്യമുണ്ടായിരുന്നു. ഇത് 2030-ഓടെ 5.87 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ചോക്ലേറ്റിനെ അപേക്ഷിച്ച് ഇന്ത്യയിൽ ചീസ് ഉപഭോഗം വളരെ കുറവാണ്,എന്നാൽ ഇതൊരു വളർന്ന് വരുന്ന വിപണിയായി കണക്കാക്കപ്പെടുന്നു