You are currently viewing ബീഹാറിൽ ലോക്കോ പൈലറ്റുമാർ ജീവൻ പണയപ്പെടുത്തി ട്രെയിനിൻ്റെ സാങ്കേതിക തകരാർ പരിഹരിച്ചു.വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി

ബീഹാറിൽ ലോക്കോ പൈലറ്റുമാർ ജീവൻ പണയപ്പെടുത്തി ട്രെയിനിൻ്റെ സാങ്കേതിക തകരാർ പരിഹരിച്ചു.വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി

ബീഹാറിലെ സമസ്തിപൂർ ജില്ലയിൽ രണ്ട് ലോക്കോ പൈലറ്റുമാർ അവരുടെ ജീവൻ പണയപ്പെടുത്തി ഒരു പാസഞ്ചർ ട്രെയിനിൻ്റെ സാങ്കേതിക തകരാർ പരിഹരിച്ചു.  ഈ രംഗം വീഡിയോയിൽ പകർത്തുകയും പിന്നീട് വൈറലാവുകയും ചെയ്തു. 

 സമസ്തിപൂർ വഴി പോകുകയായിരുന്ന പാസഞ്ചർ ട്രെയിൻ ലോക്കോമോട്ടീവിൻ്റെ  വാൽവിലെ വായു മർദ്ദം ചോർന്നതിനെ തുടർന്ന് പെട്ടെന്ന് നിർത്തുകയായിരുന്നു.  എന്നാൽ എഞ്ചിനും നിരവധി കോച്ചുകളും ഒരു പാലത്തിൽ നില്ക്കുകയായിരുന്നു.  സാങ്കേതിക വിദഗ്ദർക്കായി കാത്തിരിക്കുന്നത് യാത്രക്കാർക്ക് കാര്യമായ കാലതാമസവും ബുദ്ധിമുട്ടും ഉണ്ടാക്കുമെന്ന് അറിഞ്ഞ ലോക്കോ പൈലറ്റ് അജയ് കുമാറും സഹായി രഞ്ജിത് കുമാറും തകരാറ്  കണ്ടെത്തി പരിഹരിക്കാൻ സ്വയം മുന്നിട്ടിറങ്ങി .

 പൈലറ്റുമാരിൽ ഒരാൾ അപകടകരമായ അവസ്ഥയിൽ  എഞ്ചിനു താഴെ ഇഴയുന്നതും മറ്റേയാൾ  പാലത്തിൻ്റെ അരികിലെ ഇടുങ്ങിയ വരമ്പിൽ സാഹസികമായി നടക്കുന്നതും വീഡിയോ ചിത്രീകരിക്കുന്നു.  അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും, തകരാർ പരിഹരിച്ച് ട്രെയിൻ യാത്ര തുടർന്നു.

 സമസ്തിപൂർ ഡിവിഷണൽ റെയിൽവേ മാനേജർ അവരുടെ ധൈര്യം അംഗീകരിക്കുകയും രണ്ട് ലോക്കോ പൈലറ്റുമാർക്കും 10,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.  യാത്രക്കാരുടെ സുരക്ഷയും കാര്യക്ഷമമായ ട്രെയിൻ ഓപ്പറേഷനും ഉറപ്പാക്കാൻ വേണ്ടിയുള്ള റെയിൽവേ ഉദ്യോഗസ്ഥരുടെ  പ്രവർത്തനങ്ങൾ വ്യാപകമായ പ്രശംസ നേടിയിട്ടുണ്ട്.

Leave a Reply