സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പേര് ‘ആയുഷ്മാൻ ആരോഗ്യ മന്ദിർ’ എന്ന് മാറ്റാൻ കേരള സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ചാണ് ഈ നടപടി. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ (പി.എച്ച്.സി), സബ് സെന്ററുകൾ (ജനകീയ ആരോഗ്യ കേന്ദ്രം), ഫാമിലി ഹെൽത്ത് സെന്റർ, അർബൻ ഫാമിലി ഹെൽത്ത് സെന്റർ (യു.പി.എച്ച്.സി), അർബൻ പബ്ലിക് ഹെൽത്ത് സെന്റേഴ്സ് എന്നിവയുടെ പേരാണ് മാറ്റുന്നത്.
കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയുമായി പേര് സാമ്യം പുലർത്തുന്നതിനാണ് ഈ നടപടി. ഈ പദ്ധതിയിൽ ഉൾപ്പെട്ട ആശുപത്രികൾക്ക് കേന്ദ്ര സർക്കാർ സാമ്പത്തിക സഹായം നൽകുന്നു. പേര് മാറ്റാത്തതിനാൽ സംസ്ഥാനത്തിന് ഈ ഫണ്ട് ലഭിക്കുന്നതിൽ തടസ്സം നേരിട്ടിരുന്നു.
പേര് മാറ്റത്തോടൊപ്പം ‘ആരോഗ്യം പരമം ധനം’ എന്ന ടാഗ് ലൈനും ആശുപത്രികളുടെ ബോർഡുകളിൽ ഉൾപ്പെടുത്തും. 2023 ഡിസംബറിനുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിർദ്ദേശം.എന്നാല്‍ തിരഞ്ഞെടുപ്പ് വന്നതോടെ നടപടികള്‍ നീണ്ടുപോകുകയായിരുന്നു
ഈ നടപടി സംബന്ധിച്ച് സംസ്ഥാനത്ത് ചർച്ചകൾ നടന്നിരുന്നു. പേര് മാറ്റുന്നതിനെ എതിർത്തും പിന്തുണച്ചും വിവിധ അഭിപ്രായങ്ങൾ ഉയർന്നിരുന്നു.