രക്താർബുദത്തിന് ചികിത്സയിലായിരിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും പരിശീലകനുമായ അൻഷുമാൻ ഗെയ്ക്വാദിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഞായറാഴ്ച ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗെയ്ക്വാദ് ഇപ്പോൾ ലണ്ടനിലെ ഒരു മെഡിക്കൽ സ്ഥാപനത്തിൽ ചികിത്സയിലാണ്.
ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ കപിൽ ദേവിൻ്റെയും സന്ദീപ് പാട്ടീലിൻ്റെയും അപേക്ഷ പരിഗണിച്ചാണ് ബിസിസിഐയുടെ തീരുമാനം.
ക്യാൻസറുമായി മല്ലിടുന്ന ഇന്ത്യയുടെ മു ക്രിക്കറ്റ് താരം അൻഷുമാൻ ഗെയ്ക്വാദിന് ധനസഹായം നൽകുന്നതിനായി ഉടൻ ഒരു കോടി രൂപ അനുവദിക്കാൻ ജയ് ഷാ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) നിർദ്ദേശം നൽകിയതായി ബിസിസിഐ ഒരു പ്രസ്താവനയിൽ അറിയിച്ചു.കൂടുതൽ പിന്തുണ വാഗ്ദാനം ചെയ്യുന്നതിനായി ബിസിസിഐയും കുടുംബത്തെ സമീപിച്ചതായി റിപ്പോർട്ടുണ്ട്.
മുൻ ഇന്ത്യൻ ക്യാപ്റ്റൻ ഡികെ ഗെയ്ക്വാദിൻ്റെ മകൻ അൻഷുമാൻ ഗെയ്ക്വാദ് 1975 നും 1987 നും ഇടയിൽ 40 ടെസ്റ്റുകളിലും 15 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ചു. കുറച്ചുകാലം ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.