You are currently viewing ഇന്ത്യയുടെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ,ഭക്ഷ്യ എണ്ണ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ചു

ഇന്ത്യയുടെ കാർഷിക മേഖല വളർച്ചയുടെ പാതയിൽ,ഭക്ഷ്യ എണ്ണ ഉൽപ്പാദനം ഗണ്യമായി വർദ്ധിച്ചു

ഇന്ത്യൻ കാർഷിക മേഖല കഴിഞ്ഞ അഞ്ച് വർഷം ശ്രദ്ധേയമായ വളർച്ച കൈവരിച്ചു. ശരാശരി വാർഷിക വളർച്ചാ നിരക്ക് 4.18% ആയി ഉയർന്നു. ഈ വളർച്ചയിൽ ശ്രദ്ധേയമായത് ഭക്ഷ്യ എണ്ണ ലഭ്യതയിൽ ഗണ്യമായ വർദ്ധനവും എണ്ണക്കുരു കൃഷിയുടെ വിസ്തൃതിയിലെ വർദ്ധനവുമാണ്.

ഭക്ഷ്യ എണ്ണ ലഭ്യത  2015-16ൽ ഉണ്ടായിരുന്ന 86.30 ലക്ഷം ടണ്ണിൽ നിന്ന് 2023-24ൽ 121.33 ലക്ഷം ടണ്ണായി കുതിച്ചുയർന്നു.  ഇത് ആഭ്യന്തര ഭക്ഷ്യ എണ്ണ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള വർദ്ധിച്ചുവരുന്ന ശേഷിയെ സൂചിപ്പിക്കുന്നു.

  എണ്ണക്കുരുക്കൃഷിക്കായി സമർപ്പിച്ചിരിക്കുന്ന മൊത്തം സ്ഥല വിസ്തൃതിയും ഗണ്യമായി വർധിച്ചു.  2014-15ൽ 25.60 ദശലക്ഷം ഹെക്ടറിൽ നിന്ന് 2023-24ൽ എണ്ണക്കുരുക്കൃഷി 30.08 ദശലക്ഷം ഹെക്ടറായി വളർന്നു, ഇത് 17.5% വർധനവ് പ്രതിഫലിപ്പിക്കുന്നു. 

  2022-23ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം എക്കാലത്തെയും ഉയർന്ന നിരക്കായ 329.7 ദശലക്ഷം ടണ്ണിലെത്തിയപ്പോൾ ,2023-24ൽ ഭക്ഷ്യധാന്യ ഉൽപ്പാദനം 328.8 ദശലക്ഷം ടണ്ണായി കുറഞ്ഞു, പ്രധാനമായും കാലവർഷക്കെടുതിയും മഴയുടെ കാലതാമസവും കാരണമാണിത് സംഭവിച്ചത്

Leave a Reply