You are currently viewing തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
Representational image

തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

തെന്മല ഇക്കോ ടൂറിസം പ്രമോഷൻ സൊസൈറ്റി മുഖേന നടപ്പാക്കുന്ന തൂങ്ങാംപാറ ഇക്കോ ടൂറിസം പദ്ധതി നിർമ്മാണം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.99.99 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുക. ഹാബിറ്റാറ്റ്  ആണ് നിർമാണ നിർവ്വഹണം. ഒന്നാം ഘട്ടത്തിൽ പാറയുടെ മുകളിലേക്ക് കയറുവാനുള്ള പടവുകൾ, ശൗചാലയം, കുടിലുകൾ (Hut), പാറ മുകളിൽ അതിർത്തി സംരക്ഷണഭിത്തി, സൂചന ഫലകങ്ങൾ, പാറ മുകളിലെ തുറസ്സായ സ്‌റ്റേജ്, മഴവെള്ള സംഭരണി, പ്ലംബിംഗ് ആൻഡ് ഇലക്ട്രിഫിക്കേഷൻ, ഗോവണി, ലാൻഡ്സ്കേപ്പിംഗ് തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

ലോകത്ത് തന്നെ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന ഇക്കോ ടൂറിസം മേഖലയ്ക്ക്  പ്രാധാന്യം നൽകുമെന്ന്  പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു  പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ഇക്കോ ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നത്. ഇക്കോ ടൂറിസമെന്നാൽ പൂർണമായും പരിസ്ഥിതി സൗഹൃദമായി ആയിരിക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുക, മന്ത്രി പറഞ്ഞു

Leave a Reply