മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മുൻ പരിശീലകനുമായ അൻഷുമാൻ ഗെയ്ക്വാദ് അന്തരിച്ചു. 71- വയസ്സുണ്ടായിരുന്നു ഗെയ്‌ക്‌വാദ് ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു.
1975 മുതൽ 1987 വരെ 40 ടെസ്റ്റ് മത്സരങ്ങളിലും 15 ഏകദിനങ്ങളിലും ഇന്ത്യയെ പ്രതിനിധീകരിച്ച ഗെയ്‌ക്‌വാദ് അക്കാലത്ത് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ ആണിക്കല്ലായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിൽ മായാത്ത മുദ്ര പതിപ്പിച്ച അദ്ദേഹം പരിശീലകനായും സെലക്ടറായും സേവനമനുഷ്ഠിച്ചതിനാൽ അദ്ദേഹത്തിൻ്റെ സംഭാവനകൾ മൈതാനത്തിനപ്പുറത്തേക്ക് വ്യാപിച്ചു.
ക്യാൻസർ ബാധിച്ച് ലണ്ടനിൽ ചികിത്സയിലായിരുന്ന മുൻ താരം വഡോദരയിൽ ചികിത്സ തുടരുന്നതിനായി ഒരു മാസം മുമ്പ് ഇന്ത്യയിൽ തിരിച്ചെത്തി.
ഗെയ്ക്ക്‌വാദിൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, ഇന്ത്യൻ ക്രിക്കറ്റിന് താരത്തിൻ്റെ മഹത്തായ സംഭാവനകളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും അദ്ദേഹത്തെ സ്‌നേഹത്തോടെ സ്മരിക്കുകയും ചെയ്തു.

Anshuman Gaikwad/Photo-X