ഇലക്ട്രിക് വെഹിക്കിൾ (ഇവി) വ്യവസായത്തിൽ വിപ്ലവം സൃഷ്ടിക്കാൻ കഴിയുന്ന ബാറ്ററി സാങ്കേതികവിദ്യയിൽ ഒരു തകർപ്പൻ മുന്നേറ്റം സാംസങ് അവതരിപ്പിച്ചു.
സാംസങ്ങിൻ്റെ പുതിയ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ഒറ്റ ചാർജിന് 600 മൈൽ ദൂരം ലഭിക്കും. വെറും 9 മിനിറ്റ് മാത്രമാണ് ചാർജിംഗ് സമയം, മാത്രമല്ല 20 വർഷത്തെ ആയുസ്സ് എന്നിവ വാഗ്ദാനം ചെയ്യുന്നു. സാംസങ്ങിൻ്റെ സോളിഡ്-സ്റ്റേറ്റ് സാങ്കേതികവിദ്യയ്ക്ക് 500 Wh/kg ഊർജ്ജ സാന്ദ്രതയുണ്ട്, ഇത് നിലവിലുള്ള മുഖ്യധാരാ ഇവി ബാറ്ററികളേക്കാൾ ഇരട്ടിയാണ്.
ദക്ഷിണ കൊറിയയിലെ സിയോളിൽ നടന്ന എസ്എൻഇ ബാറ്ററി ഡേ 2024 എക്‌സ്‌പോയിൽ, തങ്ങളുടെ പൈലറ്റ് സോളിഡ്-സ്റ്റേറ്റ് ബാറ്ററി പ്രൊഡക്ഷൻ ലൈൻ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്ന് കമ്പനി വെളിപ്പെടുത്തി.
ഈ സവിശേഷതകൾ ഉണ്ടെങ്കിലും ഉയർന്ന ഉൽപ്പാദനച്ചെലവ് കാരണം “സൂപ്പർ പ്രീമിയം” ഇവി വിഭാഗത്തിലായിരിക്കും ഇവ ലഭ്യമാവുക. സാംസങ് കൂടുതൽ താങ്ങാനാവുന്ന വിലയുള്ള ലിഥിയം അയേൺ ഫോസ്ഫേറ്റും കോബാൾട്ട് രഹിത ബാറ്ററികളും വികസിപ്പിച്ചുകൊണ്ടിരിക്കുന്നു.
സാംസങ്ങിൻ്റെ പുരോഗതി പ്രാധാന്യമർഹിക്കുന്നുണ്ടെങ്കിലും ചൈനീസ് ബാറ്ററി നിർമ്മാതാക്കളിൽ നിന്ന് കമ്പനി കടുത്ത മത്സരത്തെ അഭിമുഖീകരിക്കുന്നുവെന്ന് വ്യവസായ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കൂടാതെ, ഹൈ-സ്പീഡ് ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറിൻ്റെ പരിമിതമായ ലഭ്യത ഒരു വെല്ലുവിളിയായി തുടരുന്നു.