ഭക്ഷ്യവസ്തുക്കളിൽ മൈക്രോപ്ലാസ്റ്റിക് മലിനീകരണം രൂക്ഷമാകുന്നത് തടയാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) നടപടികൾ ആരംഭിച്ചു. ഈ ചെറിയ പ്ലാസ്റ്റിക് കണങ്ങൾ ഉയർത്തുന്ന വർദ്ധിച്ചുവരുന്ന ഭീഷണി തിരിച്ചറിഞ്ഞ്, വിവിധ ഭക്ഷ്യവസ്തുക്കളിൽ സൂക്ഷ്മമായ പ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വികസിപ്പിക്കുന്നതിനും അത് സാധൂകരിക്കുന്നതിനുമുള്ള പദ്ധതി ഈ വർഷം മാർച്ചിൽ അതോറിറ്റി ആരംഭിച്ചു.
മൈക്രോപ്ലാസ്റ്റിക് വിശകലനത്തിനായി സ്റ്റാൻഡേർഡ് പ്രോട്ടോക്കോളുകൾ വികസിപ്പിക്കുക, സമഗ്രമായ ലബോറട്ടറി പിശോധനകൾ നടത്തുക, ഇന്ത്യൻ ജനസംഖ്യയിൽ മൈക്രോപ്ലാസ്റ്റിക് എക്സ്പോഷർ ലെവലിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ശേഖരിക്കുക എന്നിവയാണ് പദ്ധതിയുടെ പ്രാഥമിക ലക്ഷ്യങ്ങൾ.
ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ്റെ (എഫ്എഒ) സമീപകാല റിപ്പോർട്ട്, പഞ്ചസാര, ഉപ്പ് തുടങ്ങിയ സാധാരണയായി ഉപയോഗിക്കുന്ന ഉൽപന്നങ്ങളിൽ മൈക്രോപ്ലാസ്റ്റിക്സിൻ്റെ ഭയാനകമായ സാന്നിധ്യം വെളിച്ചത്ത് കൊണ്ടുവന്നു, ഇതാണ് എഫ്എസ്എസ്എഐയെ അടിയന്തര നടപടിക്ക് പ്രേരിപ്പിച്ചത്