സൗദി സൂപ്പർ കപ്പ് ഫൈനലിൽ അൽ-ഹിലാലിനോട് 4-1 ന് അൽ-നാസറിൻ്റെ നാണംകെട്ട തോൽവിയെ തുടർന്ന് റണ്ണേഴ്‌സ് അപ്പ് മെഡൽ നേടാൻ വിസമ്മതിച്ച ഫുട്ബോൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗ്രൗണ്ടിൽ നിന്ന് ഇറങ്ങി പോയി .
പോർച്ചുഗീസ് ഫോർവേഡ് തൻ്റെ ടീമിനായി സ്‌കോറിംഗ് തുറന്നു, എന്നാൽ രണ്ടാം പകുതിയിൽ അൽ ഹിലാൽ അനായാസം മറുപടിയില്ലാത്ത നാല് ഗോളുകൾ നേടി. അവസാന വിസിൽ മുഴങ്ങിയപ്പോൾ, അസ്വസ്ഥനായ റൊണാൾഡോ തൻ്റെ ടീമംഗങ്ങൾക്ക് നേരെ ദേഷ്യത്തോടെ അവർ മൈതാനത്ത് “ഉറങ്ങുകയാണെന്ന്” സൂചിപ്പിക്കുന്ന ആംഗ്യം കാണിക്കുന്നത് കാണാമായിരുന്നു
മത്സരത്തിന് ശേഷമുള്ള രംഗങ്ങൾ കൂടുതൽ നാടകീയമായിരുന്നു. റണ്ണേഴ്‌സ് അപ്പ് മെഡലുകൾ ശേഖരിക്കാൻ സഹതാരങ്ങൾ അണിനിരന്നപ്പോൾ റൊണാൾഡോയെ കാണാനില്ലായിരുന്നു. പകരം, പ്രത്യക്ഷത്തിൽ അസ്വസ്ഥനും നിരാശനുമായി അദ്ദേഹം ഗ്രൗണ്ട് വിട്ട് പോയി .
അൽ-നാസറിലെ റൊണാൾഡോയുടെ നേതൃത്വപരമായ റോളിനെക്കുറിച്ചും ടീമിൻ്റെ മൊത്തത്തിലുള്ള പ്രകടനത്തെക്കുറിച്ചും ഈ സംഭവം വ്യാപകമായ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്. തോൽവി ക്ലബ്ബിന് കാര്യമായ തിരിച്ചടിയാണ് , സൗദി പ്രോ ലീഗിലെ പ്രധാന ട്രോഫികൾ നേടാനുള്ള അവരുടെ കഴിവിനെക്കുറിച്ച് ഇപ്പോൾ ചോദ്യങ്ങൾ ഉയർന്നുവരുന്നു.