You are currently viewing സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട്  ഇല്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.  കേന്ദ്രവിഹിതത്തിന്റെ ലഭ്യതക്കുറവ് കാരണം വൈദ്യുതി ഉപയോഗത്തിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതയും പവർ എക്സ്ചേഞ്ച് വിപണിയിലെ പരിമിതമായ ലഭ്യതയും കാരണം തിരക്കേറിയ സമയങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.വൈകീട്ട് 7 മണി മുതല്‍ രാത്രി 11 വരെയുള്ള  മണിക്കൂറുകളില്‍ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നും വൈദ്യുതി ബോര്‍ഡ് അഭ്യര്‍ത്ഥിച്ചിരുന്നു.

 നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

Leave a Reply