ഓണാഘോഷത്തിന് മുന്നോടിയായി രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ കേരള സർക്കാർ തീരുമാനം. സംസ്ഥാനത്തുടനീളമുള്ള 60 ലക്ഷം പെൻഷൻകാർക്ക് ഈ തീരുമാനം പ്രയോജനപ്പെടും.
ഇതിനായി 1800 കോടി രൂപ സർക്കാർ മാറ്റി വയ്ക്കും. ഈ മാസം അവസാനത്തോടെ ഓരോ പെൻഷൻകാർക്കും 3200 രൂപ ലഭിക്കും. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഈ സാമ്പത്തിക വർഷം രണ്ട് മാസത്തേയും , ബാക്കി മൂന്ന് മാസത്തേ അടുത്ത സാമ്പത്തിക വർഷത്തിലും നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്
ഈ ക്ഷേമനടപടിക്ക് മുന്നോടിയായി ധനവകുപ്പ് 3000 കോടി രൂപ കടമെടുക്കാൻ തീരുമാനിച്ചു. ഈ വർഷം കേരളത്തിന് അനുവദിച്ച ധനസഹായത്തിൽ 15,000 കോടി രൂപയുടെ കുറവ് സർക്കാർ നേരിടുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഇപ്പോൾ പ്രധാനമന്ത്രിയെ കാണാൻ ഡൽഹിയിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിലെത്തിയിട്ടുണ്ടു. ഉത്സവത്തോടനുബന്ധിച്ചുള്ള ചെലവുകൾക്കായി 5000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് സർക്കാർ കണക്കാക്കുന്നത്.