You are currently viewing ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിൽപ്പന  2030 ഓടെ ഒരു കോടി യൂണിറ്റിലെത്തുമെന്ന് നിതിൻ ഗഡ്കരി

ഇന്ത്യയിൽ ഇലക്‌ട്രിക് വാഹന വിൽപ്പന  2030 ഓടെ ഒരു കോടി യൂണിറ്റിലെത്തുമെന്ന് നിതിൻ ഗഡ്കരി

വൈദ്യുത വാഹന (ഇവി) വിൽപ്പനയിൽ ഇന്ത്യ വൻ കുതിച്ചുചാട്ടം നടത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ചു, 2030 ഓടെ വാർഷിക വിൽപ്പന ഒരു കോടി യൂണിറ്റിലെത്തുമെന്ന് അദ്ദേഹം പറഞ്ഞു.  സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സിൻ്റെ (സിയാം) 64-ാമത് വാർഷിക കൺവെൻഷനെ അഭിസംബോധന ചെയ്തുകൊണ്ട്, ഇവി മേഖലയുടെ വളർച്ചയിലൂടെ അഞ്ച് കോടി പുതിയ  തൊഴിലവസര സാധ്യതകളും സൃഷ്ടിക്കപ്പെടുമെന്ന് ഗഡ്കരി എടുത്തുപറഞ്ഞു.

ന്യൂഡൽഹിയിൽ നടന്ന കൺവെൻഷനിൽ, രാജ്യത്തുടനീളം 30 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിലവിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗഡ്കരി പറഞ്ഞു.  2023-24 സാമ്പത്തിക വർഷത്തിൽ ഇവി ഫോർ വീലറുകളുടെ വിൽപ്പനയിൽ 45% വർധനയും ഇരുചക്രവാഹന വിൽപ്പനയിൽ 56% വർധനയും ഉണ്ടായതായി അദ്ദേഹം പറഞ്ഞു.  ഈ കാലയളവിൽ ഏകദേശം 400 സ്റ്റാർട്ടപ്പുകൾ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ നിർമ്മാണത്തിലേക്ക് കടന്നുവന്നത് ശ്രദ്ധേയമാണ് അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply