ആറ് പതിറ്റാണ്ടുകളായി മലയാഴ്ച സിനിമയിൽ നിറഞ്ഞു നിന്ന നടി കവിയൂർ പൊന്നമ്മ അന്തരിച്ചു.കൊച്ചിയിലെ ലിസി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു.
പത്തനംതിട്ട ജില്ലയിലെ കവിയൂരിൽ 1944 ലാണ് ജനനം. ടി.പി ദാമോദരൻ, ഗൗരി എന്നിവരുടെ ഏഴ് മക്കളിൽ മൂത്തകുട്ടിയായിരുന്നു. അന്തരിച്ച നടി കവിയൂർ രേണുക ഇളയ സഹോദരിയാണ്
കവിയൂർ പൊന്നമ്മ പ്രമുഖ നാടകക്കമ്പനിയായ പ്രതിഭ ആർട്ട്സിന്റെ നാടകങ്ങളിൽ ഗായികയായാണ് കലാരംഗത്തു വരുന്നത്.1963 ൽ കാട്ടുമൈന എന്ന സിനിമയിലുടെ ചലച്ചിത്ര പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിച്ചു. വെളുത്ത കത്രീന, തീർഥയാത്ര, ധർമയുദ്ധം, ഇളക്കങ്ങൾ, ചിരിയോ ചിരി, കാക്കക്കുയിൽ തുടങ്ങി എട്ടോളം സിനിമകളിൽ പാട്ടുപിടിയിട്ടുണ്ട്. തോപ്പിൽ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെ അഭിനയരംഗത്തെത്തി
1962 ൽ ശ്രീരാമ പട്ടാഭിഷേകത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തൊമ്മൻ്റെ മക്കൾ (1955) എന്ന സിനിമയിൽ സത്യന്റെയും മധുവിൻറെയും അമ്മയായി വേഷമിട്ടു. മലയാളത്തിൽ മിക്കവരുടെയും അമ്മയായി അഭിനയിച്ചിട്ടുണ്ട്. 1955 ലെ തന്നെ ഓടയിൽനിന്നിൽ സത്യന്റെ നായികാകഥാപാത്രമായി.ആ വർഷം തന്നെ സത്യൻ്റെ അമ്മവേഷവും ചെയ്തു.
തൊമ്മന്റെ മക്കൾ, ഓടയിൽനിന്ന്, അസുരവിത്ത്, ഗുരുവായുരപ്പൻ, ഏണിപ്പടികൾ, പൊന്നാപുരം കോട്ട, നിർമാല്യം, നെല്ല്, ഈറ്റ,ദേവി കന്യാകുമാരി, തുലാവർഷം, സത്യവാൻ സാവിത്രി, കൊടിയേറ്റം, അന്വേഷിച്ചു കണ്ടെത്തിയില്ല, ഇതാ ഇവിടെ വരെ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോൾ ഇളക്കങ്ങൾ, സുഖമോ ദേവി, നഖക്ഷതങ്ങൾ, അച്ചുവേട്ടൻ്റെ വീട്, തനിയാവർത്തനം, മഴവിൽക്കാവടി, വന്ദനം, കിരിടം, ദശരഥം, കാട്ടുകുതിര, ഉള്ളടക്കം, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോൽ, മായാമയൂരം, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേൻമാവിൻ കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയിൽ, വടക്കുന്നാഥൻ, ബാബാ കല്യാണി, ഇവിടം സ്വർഗമാണ്, ഒപ്പം തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങൾ. സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്. 2021 ൽ റിലീസ് ചെയ്ത ആണും പെണ്ണും എന്ന സിനിമയിലാണ് അവസാനം അഭിനയിച്ചത്.
ചലച്ചിത്ര രംഗത്തെ ഏറ്റവും നല്ല സഹ നടിക്കുള്ള പുരസ്കാരങ്ങൾ 1971, 1972, 1973,1994 എന്നീ വർഷങ്ങളിൽ നാല് തവണ ലഭിച്ചു.
മണിസ്വാമിയാണ് കവിയൂർ പൊന്നമ്മയുടെ ഭർത്താവ്. 1969 ൽ വിവാഹിതരായി. ഈ ബന്ധത്തിൽ ബിന്ദു എന്ന മകളുണ്ട്. മകളുടെ ജനനത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം മണിസ്വാമിയും കവിയൂർ പൊന്നമ്മയും വേർപിരിഞ്ഞു.