തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റെ മകൻ ഉദയനിധി സ്റ്റാലിൻ ഇന്ന് വൈകിട്ട് സംസ്ഥാന ഉപമുഖ്യമന്ത്രിയായി സ്റ്റാലിൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉദയനിധിയ്‌ക്കൊപ്പം മറ്റ് നാല് നേതാക്കൾ – സെന്തിൽ ബാലാജി, ഗോവി ചെഴിയൻ, ആർ. രാജേന്ദ്രൻ, എസ്.എം. നാസർ – ക്യാബിനറ്റിലെ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു. ഈ പുനസംഘടനയിൽ നിലവിലുള്ള നാല് മന്ത്രിമാരെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.
ഇത് രണ്ടാം തവണയാണ് തമിഴ്‌നാട്ടിൽ ഉപമുഖ്യമന്ത്രിയുണ്ടാക്കുന്നത്. മുമ്പ് എം.കെ. സ്റ്റാലിൻ 2009ൽ പിതാവ് എം.കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായത്.