You are currently viewing 2024-ൽ ബ്രസീലിൽ ഇതുവരെ തീപിടുത്തത്തിൽ 22.38 ദശലക്ഷം ഹെക്ടർ പ്രദേശം കത്തി നശിച്ചു

2024-ൽ ബ്രസീലിൽ ഇതുവരെ തീപിടുത്തത്തിൽ 22.38 ദശലക്ഷം ഹെക്ടർ പ്രദേശം കത്തി നശിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ബ്രസീൽ ഈ വർഷം കാട്ടുതീയുമായി വിനാശകരമായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം, 2024-ലെ ആദ്യ ഒമ്പത് മാസങ്ങളിൽ 22.38 ദശലക്ഷം ഹെക്ടർ പ്രദേശത്തെ തീപിടുത്തം ബാധിച്ചു. സെപ്തംബറിൽ മാത്രം 10.65 ദശലക്ഷം ഹെക്ടർ തീപിടുത്തത്തിൽ കത്തി നശിച്ചു.

വടക്കൻ സംസ്ഥാനങ്ങളായ മാറ്റോ ഗ്രോസോ, പാരാ, ടോകാൻ്റിൻസ് എന്നിവയാണ് തീപിടുത്തത്തിൻ്റെ ആഘാതം ഏറ്റുവാങ്ങിയത്.ആമസോൺ മേഖലയിലാണ് ഏറ്റവും ഗുരുതരമായ തീപിടുത്തമുണ്ടായത്.  മൊത്തത്തിൽ 11.3 ദശലക്ഷം ഹെക്ടർ ആമസോൺ മഴക്കാടുകൾ കത്തിനശിച്ചു, ഇത് ജൈവവൈവിധ്യത്തിൻ്റെ നഷ്‌ടത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും  കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു.

തീപിടുത്തത്തിൻ്റെ കൃത്യമായ കാരണങ്ങൾ അന്വേഷണത്തിലാണ്, പക്ഷേ വനനശീകരണവും വരണ്ട കാലവും പ്രധാന ഘടകങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു.  വന്യജീവികളിൽ തീപിടുത്തം വിനാശകരമായ ആഘാതം സൃഷ്ടിച്ചു.പല ജീവജാലങ്ങൾക്കും അവയുടെ ആവാസ വ്യവസ്ഥകൾ നഷ്ടപ്പെടുന്നു.  തീപിടുത്തത്തിൽ നിന്നുള്ള പുകയും മലിനീകരണവും മനുഷ്യർക്ക് ഗുരുതരമായ ആരോഗ്യ പ്രശനങ്ങൾ സൃഷ്ടിക്കുന്നു.

Leave a Reply