You are currently viewing സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ അംഗമായി സിപിഎം നേതാവ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റ് മന്ത്രിമാർ, പാർട്ടി പ്രവർത്തകർ, കുടുംബാംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു.

ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്. 

  ചെറിയാനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടികൾ പരിപാടി ബഹിഷ്കരിച്ചു.

 കഴിഞ്ഞ ജൂലൈ മാസം മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിക്കിടെ നടത്തിയ വിവാദ പ്രസംഗത്തെ തുടർന്നു മന്ത്രി സ്ഥാനം സജി ചെറിയാനു രാജിവയ്ക്കണ്ടി വന്നിരുന്നു

Leave a Reply