ലൈറ്റ് മോട്ടോർ വെഹിക്കിൾ (എൽഎംവി) ഡ്രൈവിംഗ് ലൈസൻസ് കൈവശമുള്ള വ്യക്തികൾക്ക് ഇനി 7,500 കിലോഗ്രാം വരെ ഭാരമുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾ ഓടിക്കാൻ കഴിയുമെന്ന് സുപ്രധാന വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ദീർഘനാളായി നിലനിൽക്കുന്ന നിയമപരമായ അവ്യക്തത പരിഹരിച്ചുകൊണ്ടാണ് ചൊവ്വാഴ്ച വിധി പ്രസ്താവിച്ചത്. എൽഎംവികളും ട്രാൻസ്പോർട്ട് വാഹനങ്ങളും തികച്ചും വ്യത്യസ്തമായ വിഭാഗങ്ങളല്ലെന്നും ഇവ രണ്ടും തമ്മിൽ ഓവർലാപ്പ് ഉണ്ടെന്നും കോടതി പറഞ്ഞു.
ഈ തീരുമാനം ഇൻഷുറൻസ് ക്ലെയിമുകൾ ഉൾപ്പെടെ വിവിധ വശങ്ങളെ ബാധിക്കും. ഒരു എൽഎംവി ലൈസൻസ് ഉടമ നിശ്ചിത ഭാര പരിധിക്കുള്ളിൽ ഭാരമേറിയ വാഹനം ഓടിച്ചു എന്നതിൻ്റെ പേരിൽ മാത്രം ഇൻഷുറൻസ് കമ്പനികൾക്ക് ഇനി ക്ലെയിമുകൾ നിഷേധിക്കാനാവില്ല.
ലൈസൻസ് നടപടികൾ കാര്യക്ഷമമാക്കുന്നതിനും അനാവശ്യമായ ബ്യൂറോക്രാറ്റിക് തടസ്സങ്ങൾ കുറയ്ക്കുന്നതിനും വേണ്ടിയാണ് കോടതിയുടെ വിധി.