You are currently viewing മലയാളി വിദ്യാർത്ഥിയെ ദുബായിൽ കടലിൽ കാണാതായി
ദുബായ് മംസാർ ബീച്ച്

മലയാളി വിദ്യാർത്ഥിയെ ദുബായിൽ കടലിൽ കാണാതായി

ദുബായ്: ദുബായിൽ മംസാർ മേഖലയിൽ കടലിൽ 15 കാരനായ മലയാളി വിദ്യാർത്ഥിയെ കാണാതായി. കാസർകോട് ചെങ്കള തൈവളപ്പ് സ്വദേശി എ.പി.അഷ്‌റഫിൻ്റെയും നസീമയുടെയും മകനായ മഫാസി-യെയാണ് കാണാതായത് ദുബായ് ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിൽ പത്താംക്ലാസ് വിദ്യാർഥിയാണ്.

വെള്ളിയാഴ്ച രാത്രി കുടുംബസമേതം ബീച്ചിൽ സമയം ചെലവഴിക്കുന്നതിനിടയാണ് സംഭവം.  രാത്രി 10 മണിയോടെ കളിക്കുന്നതിനിടെ മഫാസിയുടെ പന്ത് കടലിൽ വീണു. അത് വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ കടലിൽ ഒഴുകി പോവുകയായിരുന്നു

ദുബായ് പോലീസും കോസ്റ്റ് ഗാർഡും ഉൾപ്പെടെയുള്ള പ്രാദേശിക അധികാരികൾ ഉടൻ തന്നെ സമഗ്രമായ തിരച്ചിൽ ആരംഭിച്ചു.  എന്നിരുന്നാലും, വിപുലമായ ശ്രമങ്ങൾ നടത്തിയിട്ടും, കൗമാരക്കാരനെ കണ്ടെത്താനായില്ല.തിരച്ചിലിൻ്റെ അപ്‌ഡേറ്റുകൾക്കായി കുടുംബവും പ്രാദേശിക ഇന്ത്യൻ സമൂഹവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

Leave a Reply