You are currently viewing ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പിന്മാറുന്നു

ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പിന്മാറുന്നു

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃസ്ഥാനത്ത് നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമെന്ന് ട്രൂഡോ അറിയിച്ചു. 11 വർഷങ്ങളായി ലിബറൽ പാർട്ടിയുടെ നേതാവായി പ്രവർത്തിച്ച ട്രൂഡോ, 9 വർഷമായി കനേഡിയൻ പ്രധാനമന്ത്രിയാണ്.

തന്റെ നയങ്ങളാൽ പൊതുജനങ്ങളുടെ അംഗീകാരം നഷ്ടപ്പെടുകയും പാർട്ടി അംഗങ്ങളാൽ വിമർശിക്കപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. ഒട്ടാവയിൽ ഇക്കാലത്ത് നടന്ന വാർത്താസമ്മേളനത്തിൽ രാജിവയ്ക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച ട്രൂഡോ, പാർലമെന്റിന്റെ പ്രവർത്തനം മാസങ്ങളായി നിലച്ചിരിക്കുന്നതും തന്റെ പരമാവധി ശ്രമങ്ങൾ ഫലപ്രദമാകാത്തതുമാണ്  തീരുമാനം എടുക്കാൻ കാരണമായതെന്ന് പറഞ്ഞു.

ജസ്റ്റിൻ ട്രൂഡോയുടെ രാജി കാനഡയുടെ രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴി തുറക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply