പച്ചോറ, മഹാരാഷ്ട്ര – ജനുവരി 22, 2025: മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിലെ പർദേഡ് സ്റ്റേഷന് സമീപം ഉണ്ടായ ട്രെയിൻ അപകടത്തിൽ 11 പേർ മരിക്കുകയും അഞ്ചുപേർക്ക് പരിക്ക് ചെയ്തു. വൈകുന്നേരം 5:00 മണിയോടെ പുഷ്പക് എക്സ്പ്രസിലെ യാത്രക്കാർ ചെറിയ തീപിടിത്തത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ പരിഭ്രാന്തരായി, എമർജൻസി ചെയിൻ വലിച്ച് ട്രാക്കിലേക്ക് ഇറങ്ങിയപ്പോഴാണ് സംഭവം. ട്രാക്ക് ക്രോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കർണാടക എക്‌സ്പ്രസ് ഇടിച്ചാണ് നിരവധി പേർ മരിച്ചത്
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അനുശോചനം രേഖപ്പെടുത്തുകയും ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.
