You are currently viewing ഡൊണാൾഡ് ട്രംപിനെ മൂന്നാം തവണയും അധികാരത്തിലെറ്റാൻ ഭരണഘടന ഭേദഗതിക്ക് പ്രമേയം അവതരിപ്പിച്ചു
ഡൊണാൾഡ് ട്രംപ് /ഫോട്ടോ - ട്വിറ്റർ

ഡൊണാൾഡ് ട്രംപിനെ മൂന്നാം തവണയും അധികാരത്തിലെറ്റാൻ ഭരണഘടന ഭേദഗതിക്ക് പ്രമേയം അവതരിപ്പിച്ചു

  • Post author:
  • Post category:World
  • Post comments:0 Comments

ടെന്നസി പ്രതിനിധിയായ ആൻഡി ഓഗ്ല്സ് യു.എസ്. ഭരണഘടനയിലെ 22-ാം ഭേദഗതി പരിഷ്‌കരിക്കാനുള്ള  പ്രമേയം അവതരിപ്പിച്ചു. ഇതിലൂടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മൂന്നാം വട്ടം പ്രസിഡന്റ് ആയി മത്സരിക്കാനുള്ള അനുമതി നൽകാനാണ് ലക്ഷ്യം. നിലവിലെ രണ്ട് കാലാവധിയെന്ന പരിധി മാറ്റി, ഒരു വ്യക്തിയെ മൂന്നു തവണ വരെ തെരഞ്ഞെടുക്കാൻ ഈ ഭേദഗതി അനുവദിക്കും. പ്രമേയം പാസായാൽ, ട്രംപിന് 2033 വരെ അധികാരത്തിൽ തുടരാനാകും, കൂടാതെ ഭാവിയിലുളള പ്രസിഡന്റുമാർക്കും ഇതിന്റെ പ്രയോജനം ലഭ്യമായേക്കാം.

ദേശത്തിന് മികച്ച നേതൃത്വം ലഭിക്കാനാണ് ഈ ഭേദഗതി ലക്ഷ്യമാക്കുന്നതെന്ന് ഓഗ്ല്സ് അവകാശപ്പെടുന്നു. രാജ്യത്തിന്റെ തകർച്ച മറികടക്കാനും അമേരിക്കയുടെ മഹത്ത്വം പുനസ്ഥാപിക്കാനുമുള്ള പ്രത്യേക കഴിവുകൾ ട്രംപിന് ഉണ്ടെന്നാണ് ഓഗ്ല്സിന്റെ വാദം.

എന്നിരുന്നാലും, ഈ ഭേദഗതിക്ക് നിയമപരമായ നിർണായക വെല്ലുവിളികൾ നേരിടേണ്ടി വരും. ഇത് നിയമമാകാൻ, ഹൗസ്, സെനറ്റ് എന്നിവയിൽ മൂന്നിൽ രണ്ട് അംഗീകാരം നേടേണ്ടതും, തുടർന്ന് 38 സംസ്ഥാനങ്ങളുടെ അംഗീകാരം ലഭിക്കേണ്ടതുമുണ്ട്. ഭരണഘടന ഭേദഗതി ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകളും നിലവിലെ രാഷ്ട്രീയ സാഹചര്യവും കണക്കിലെടുത്താൽ, ഇതിന്റെ വിജയസാധ്യത കുറവായിരിക്കുമെന്നാണു വിലയിരുത്തൽ.ഫ്രാങ്ക്‌ളിൻ ഡി. രൂസ്വെൽറ് അപൂർവമായ നാലു കാലാവധി പ്രസിഡന്റായിരുന്ന സാഹചര്യത്തിൽ, അധികാരം ദീർഘകാലം കേന്ദ്രീകരിക്കുന്നതിനെ പ്രതിരോധിക്കാൻ 1951-ൽ നടപ്പിലാക്കിയതാണ് 22-ാം ഭരണഘടന ഭേദഗതി,


Leave a Reply