മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടിയും ജനങ്ങളുമാണ് തെരെഞ്ഞടുക്കുന്നതെന്ന് ശശി തരൂർ പറഞ്ഞു
“ഇതിനെ കുറിച്ച് സംസാരിക്കാൻ പറ്റിയ സമയമല്ല. എന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെ കുറിച്ച് ആളുകൾ എന്നോട് ചോദിക്കുന്നു. നിലവിൽ വൻ ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് നമുക്കുള്ളത്. അക്കാര്യം ചർച്ച ചെയ്യാൻ 2026 വരെ കാത്തിരിക്കണം. പാർട്ടിയും ജനങ്ങളും അത്തരം തീരുമാനങ്ങൾ എടുക്കും.
എന്നിരുന്നാലും, 2024-ലും 2026-ലും നമ്മൾ തയ്യാറായിരിക്കണം,” നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചോദ്യത്തിന് മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ വിവിധ സമുദായ നേതാക്കളെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ തിരുവനന്തപുരം എം.പി. പറഞ്ഞു, ‘എന്നെ കാണാൻ മുൻകൈയെടുത്തതു സമുദായ നേതാക്കൾ ആണ്’
“ഞാൻ ഒരിക്കലും അവരുടെ അപ്പോയിന്റ്‌മെന്റുകൾ ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ, ഞാൻ അവരെ കാണുന്നത് തുടരും. സുദായ നേതാക്കളെ മാത്രമല്ല ഞാൻ സന്ദർശിക്കുന്നത്. സർവ്വകലാശാലകൾ, മെഡിക്കൽ അസോസിയേഷനുകൾ, മാനേജ്‌മെന്റ് അസോസിയേഷനുകൾ, മറ്റ് നിരവധി ഓർഗനൈസേഷനുകൾ എന്നിവയുടെ പരിപാടികളിലും ഞാൻ ആളുകളെ കാണുന്നു,” അദ്ദേഹം പറഞ്ഞു. സമുദായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സംസ്ഥാനത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തതായി എംപി പറഞ്ഞു.