കാലടി: കല്ലാല എസ്റ്റേറ്റ് ഇ ഡിവിഷൻ 13-ാം ബ്ലോക്കിൽ ഇന്ന് രാവിലെ ഏഴരയോടെ ആനയുടെ ആക്രമണത്തിൽ അയ്യമ്പുഴ സ്വദേശി പ്രസാദ് എന്ന 50കാരന് ഗുരുതരമായി പരിക്കേറ്റു.
കശുവണ്ടിത്തോട്ടത്തിൽ നിലയുറപ്പിച്ച ആനയെ തുരത്തുന്നതിനിടയിലാണ് സംഭവം. ആനയെ ഓടിക്കുന്നതിനിടയിൽ മറ്റൊരു കാട്ടാന പിന്നിൽ നിന്ന് വന്ന് പ്രസാദിനെ ആക്രമിക്കുകയും തുമ്പിക്കൈ കൊണ്ട് ചുഴറ്റി എറിയുകയും ചെയ്യുകയായിരുന്നു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് വാരി എല്ലുകൾ തകർന്ന പ്രസാദിനെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
