You are currently viewing മോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു
മോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു/ഫോട്ടോ- ട്വിറ്റർ

മോദിയും മാക്രോണും മാഴ്സെയിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് ഉദ്ഘാടനം ചെയ്തു

  • Post author:
  • Post category:World
  • Post comments:0 Comments

മാഴ്സെയിൽ, ഫ്രാൻസ് – ഫ്രഞ്ച് നഗരമായ മാഴ്സെയിലിൽ ഇന്ത്യയുടെ ആദ്യ കോൺസുലേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും സംയുക്തമായി ഇന്ന് ഉൽഘാടനം ചെയ്തു. ഇന്ത്യ-ഫ്രാൻസ് ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്ന ഈ ഉദ്ഘാടന ചടങ്ങ് ചരിത്രപ്രധാനമാണ്.

 ഇരുവരും മാഴ്സെയിലിലെ ഇന്ത്യൻ വംശജരുമായി ഇടപഴകുകയും  രണ്ടാംലോക മഹായുദ്ധത്തിലും പോരാടിയ ഇന്ത്യൻ സൈനികർക്കായി മസാർഗ് വോർ സെമിത്തേരിയിൽ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. 1,700-ലധികം സൈനികരുടെ ശവകുടീരമായ ഈ സെമിത്തേരി കോമൺവെൽത്ത് വോർ ഗ്രേവ്സ് കമ്മീഷൻ ആണ് പരിപാലിക്കുന്നത്. 1925-ലാണ് ഇവിടെ ആദ്യ ഇന്ത്യൻ സ്മാരകം സ്ഥാപിക്കപ്പെട്ടത്.

ഇന്നലെയാണ് മോദിയും മാക്രോണും പാരിസിലെ ഉന്നതതല കൂടിക്കാഴ്ചകൾക്ക് ശേഷം മാഴ്സെയിലിലെത്തിയത്. അവരുടെ വരവിന് ഇന്ത്യൻ സമുദായം ഹൃദയംഗമമായ സ്വീകരണം ഒരുക്കി.

 പ്രധാനമന്ത്രി മോദി ഫ്രാൻസിലെ ഏറ്റവും വലിയ തുറമുഖമായ മാഴ്സെയിൽ പോർട്ടും സന്ദർശിക്കും. യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ, കിഴക്കേഷ്യ എന്നിവിടങ്ങൾ തമ്മിലുള്ള വ്യാപാരത്തിന് അത്യന്താപേക്ഷിതമായ ഒരു വാതായനമാണ് ഈ തുറമുഖം.

ഫ്രാൻസിലെ സന്ദർശനം പൂര്‍ത്തിയാക്കിയതിന് ശേഷം, പ്രധാനമന്ത്രി മോദി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് രണ്ട് ദിവസത്തെ യു.എസ് സന്ദർശനത്തിനായി പുറപ്പെടും.

Leave a Reply