മൂന്നാർ: ദേവികുളം സിഗ്നൽ പോയിന്റിന് സമീപം ഓടിക്കൊണ്ടിരുന്ന കാർ കാട്ടാന കുത്തിമറിച്ചിട്ടു. വാഹനത്തിൽ ഉണ്ടായിരുന്ന നാല് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വഴിയിൽ കണ്ട ആനയിൽ നിന്ന് രക്ഷപ്പെട്ട് പോകുവാൻ വേണ്ടി വാഹനം വെട്ടി തിരിച്ചെടുക്കുന്നതിനിടയിലാണ് ആന കാർ കുത്തിമറിച്ചിട്ടത്. തുടർന്ന് ആന സമീപത്ത് മേഞ്ഞിരുന്ന ഒരു പശുവിനെ കുത്തി കൊല്ലുകയും ചെയ്തു
റാപ്പിഡ് റെസ്പോൺസ് ടീം (RRT) ആനയെ ഓടിച്ചു വിട്ടെങ്കിലും പ്രദേശത്ത് ഇത്തരത്തിലുള്ള ആക്രമണങ്ങൾ ആക്രമി ആവർത്തിക്കാമെന്ന് വനവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

പ്രതീകാത്മക ചിത്രം