You are currently viewing കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും  പരിഷ്ക്കരിക്കാൻ തീരുമാനം

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും  പരിഷ്ക്കരിക്കാൻ തീരുമാനം

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (PSC) ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌കരിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. പുതിയ പരിഷ്‌കരണ പ്രകാരം, ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമായിരിക്കും. അതേസമയം, അംഗങ്ങളുടെ ശമ്പളം ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകയ്ക്ക് തുല്യമാകും

പിഎസ്‌സി ചെയർമാനും അംഗങ്ങളും ഉൾപ്പെടെയുള്ളവരുടെ ശമ്പളവ്യവസ്ഥ പരിഷ്‌കരിക്കാൻ മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി ചെയർമാന്മാരുടെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥകൾ പഠിച്ച ശേഷമാണ് തീരുമാനം എടുത്തത്.

തൊഴിൽ വ്യവസായ മേഖലകളിലെ വ്യാവസായിക ട്രിബ്യൂണലുകളിൽ പ്രവർത്തിക്കുന്ന പ്രിസൈഡിങ്ങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടേതിന് സമാനമായി പരിഷ്കരിക്കാനും തീരുമാനിച്ചു

Leave a Reply