അഹമ്മദാബാദ്: കേരളവും ഗുജറാത്തും തമ്മിലുള്ള രഞ്ജി ട്രോഫി സെമിഫൈനൽ മത്സരം സമനിലയിൽ കലാശിച്ചു. ആവേശകരമായ മത്സരത്തിൽ ചരിത്രത്തിലാദ്യമായി കേരളം ഫൈനലിൽ പ്രവേശിച്ചു
ആദ്യം ബാറ്റ് ചെയ്ത കേരളം, എം അസ്ഹറുദ്ദീൻ്റെ 177 റൺസിൻ്റെ തകർപ്പൻ പ്രകടനത്തിലൂടെ 457 റൺസിൻ്റെ മികച്ച സ്‌കോറാണ് നേടിയത്. മറുപടിയായി ഗുജറാത്ത് വീറോടെ പൊരുതി 455ൽ എത്തിയെങ്കിലും,കേരളത്തിൻ്റെ സ്‌കോറിനേക്കാൾ രണ്ട് റൺസ് മാത്രം അകലെ അവർ വീണു. ഗുജറാത്തിൻ്റെ അർസാൻ നാഗവാസ് വല്ലയുടെ ഒരു ഷോട്ട് ഫീൽഡറുടെ ഹെൽമെറ്റിൽ തട്ടിത്തെറിച്ച് സ്ലിപ്പിൽ സച്ചിൻ ബേബിയുടെ കയ്യിൽ സുരക്ഷിതമായി അമർന്നപ്പോഴാണ് കേരളത്തിന് ഫയലിൽ പ്രവേശിക്കാനുള്ള അവസരം തുറന്നു കിട്ടിയത്.
രണ്ടാം ഇന്നിംഗ്‌സിൽ കേരളം 4 വിക്കറ്റ് നഷ്ടത്തിൽ 114 എന്ന നിലയിൽ എത്തിയപ്പോൾ ഇരു ടീമുകളും മത്സരം സമനിലയിൽ അവസാനിപ്പിക്കാൻ പരസ്പരം സമ്മതിച്ചു, ഇത് കേരളത്തിൻ്റെ കന്നി ഫൈനൽ പ്രവേശനം ഉറപ്പിച്ചു.