ആകാശ നിരീക്ഷകരെ ആവേശത്തിലാഴ്ത്തുന്ന അപൂർവമായ ഗ്രഹസംയോജനം ഫെബ്രുവരി 28, 2025-ന് ദൃശ്യമാകും. ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നിവ ചേർന്ന് രൂപീകരിക്കുന്ന ഈ “ഗ്രഹപരേഡ്” അടുത്തതായി 2040-ലാണ് വീണ്ടും ഉണ്ടാകുക.
ലോകമെമ്പാടുമുള്ള ആളുകൾക്ക് ഇത് ദൃശ്യമാകും, എന്നാൽ മെക്സിക്കോ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ ഏറ്റവും മികച്ച കാഴ്ച ലഭിക്കും. സൂര്യാസ്തമയത്തിന് ശേഷം പടിഞ്ഞാറൻ ആകാശത്തേക്ക് നോക്കിയാൽ ബുധൻ, ശുക്രൻ, ചൊവ്വ, വ്യാഴം എന്നിവ നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകും, എന്നാൽ യുറാനസ്, നെപ്ട്യൂൺ എന്നിവ കാണാൻ ചെറിയ ദൂരദർശിനി ആവശ്യമാകും. ശനി സൂര്യനോട് അടുത്തായതിനാൽ കാണാൻ അല്പം ബുദ്ധിമുട്ടായിരിക്കും.
ഗ്രഹങ്ങളുടെ നല്ല കാഴ്ച ലഭിക്കുവാൻ വിദഗ്ധർ സ്കൈ-മാപ്പിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് ഗ്രഹങ്ങൾ കണ്ടെത്താൻ ഉപദേശിക്കുന്നു.അന്തരീക്ഷ മലിനീകരണമില്ലാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുക, കാലാവസ്ഥ മുൻകൂട്ടി പരിശോധിക്കുക എന്നിവയും അവർ നിർദേശിക്കുന്നു. അടുത്ത 15 വർഷത്തിനുള്ളിൽ ഇനി ആവർത്തിക്കാനിടയില്ലാത്ത ഈ അപൂർവ വാനമഹോത്സവം ആസ്വദിക്കാൻ ഇതൊരു സുവർണാവസരമായിരിക്കും.