You are currently viewing തായ്‌ലാൻഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 മരണം, 23 പേർക്ക് പരിക്ക്

തായ്‌ലാൻഡിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 18 മരണം, 23 പേർക്ക് പരിക്ക്

  • Post author:
  • Post category:World
  • Post comments:0 Comments

പ്രാചിൻബുരി, തായ്‌ലാൻഡ് – തായ്‌ലാൻഡിന്റെ കിഴക്കൻ പ്രവിശ്യയിൽ ബ്രേക്ക് തകരാറ് മൂലം ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് 18 പേർ മരിച്ചു, 23 പേർക്ക് പരിക്കേറ്റു.

കുത്തനെയുള്ള വഴിയിലൂടെയുള്ള യാത്രക്കിടെ ബ്രേക്ക് തകരാറിലായതിനാൽ  ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബസ്സുമറിയുകയും ചെയ്തു. പഠനയാത്രയ്ക്കുള്ള 49 തായ് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.

ബാങ്കോക്കിന് 155 കിലോമീറ്റർ (96 മൈൽ) കിഴക്കായ പ്രാചിൻബുരി പ്രവിശ്യയിൽ അപകടസ്ഥലത്തേക്ക് രക്ഷാപ്രവർത്തകരും മെഡിക്കൽ സംഘവും അടിയന്തരമായി എത്തി. സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രങ്ങളിൽ മറിഞ്ഞു കിടക്കുന്ന ബസിനരികെ രക്ഷാപ്രവർത്തകർ സഹായം നൽകുന്നതായി കാണാം.

തായ്‌ലാൻഡ് പ്രധാനമന്ത്രി പൈതോംഗ്തർൻ ഷിനവത്ര മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ചു. അപകടത്തിന്റെ കാരണം പരിശോധിച്ചു നടപടിയെടുക്കുമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുവേണം വാഹനങ്ങൾ ഓടിക്കേണ്ടത് എന്നും അവർ പറഞ്ഞു.

തായ്‌ലാൻഡിൽ റോഡപകടങ്ങളും മരണങ്ങളും സാധാരണമാണ്, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള വീഴ്ചകളും അപകടകരമായ റോഡുകളുമാണ് അപകടങ്ങൾക്ക് കാരണം. ലോകാരോഗ്യ സംഘടനയുടെ 2023 റിപ്പോർട്ട് പ്രകാരം, റോഡപകട മരണങ്ങളിൽ തായ്‌ലാൻഡ് ലോകത്ത് ഒൻപതാം സ്ഥാനത്താണ്.

Leave a Reply