You are currently viewing എന്‍വിഡിയ,2025 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു.

എന്‍വിഡിയ,2025 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു.

എന്‍വിഡിയ 2025 സാമ്പത്തിക വർഷത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച സാമ്പത്തിക പ്രകടനം കാഴ്ചവച്ചു. അവരുടെ മൊത്തം വരുമാനം 114% വർധിച്ച് $130.5 ബില്യൺ ആയി. കൃത്രിമബുദ്ധി (AI) ചിപ്പുകൾക്കും ഡാറ്റാ സെന്റർ വിപണിക്കും ആവശ്യകത കുത്തനെ ഉയർന്നതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണമായത്. നാലാം പാദത്തിൽ മാത്രം എന്‍വിഡിയ $39.3 ബില്യൺ വരുമാനം കൈവരിച്ചു, ഇത് മുൻവർഷത്തെക്കാൾ 78% അധികമാണ്.

എന്‍വിഡിയുടെ ഡാറ്റാ സെന്റർ വിഭാഗം വരുമാനത്തിൽ പ്രധാന പങ്കുവഹിച്ചു, വർഷത്തെ മൊത്തം $115.2 ബില്യൺ വരുമാനത്തിന്റെ ഉറവിടമായി. ഈ വിഭാഗം നാലാം പാദത്തിൽ മാത്രം $35.6 ബില്യൺ വരുമാനം നേടി, ഇത് 93% വാർഷിക വർധനയാണ്. ബ്ലാക്ക്വെൽ ചിപ്പ് ആർക്കിടെക്ചറിന്റെ വേഗത്തിലുള്ള സ്വീകരണമാണ് ഈ വർധനക്ക് പ്രധാന ആക്കം. ക്ലൗഡ് സേവനദാതാക്കളും എഐ കമ്പനികളും ഡാറ്റാ സെന്ററുകളും എന്‍വിഡിയുടെ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. മൂന്ന് പ്രധാന ഉപഭോക്താക്കൾ മാത്രം എന്‍വിഡിയുടെ വാർഷിക വരുമാനത്തിന്റെ 30% കൈവരിച്ചു, ഇത് ഡാറ്റാ സെന്റർ വ്യവസായത്തിലെ എന്‍വിഡിയുടെ പ്രാധാന്യം ഉയർന്നതായി കാണിക്കുന്നു.

2025 സാമ്പത്തിക വർഷത്തിലെ റെക്കോർഡ് നേട്ടം എനവിഡിയയെ എ ഐ, ഡാറ്റാ സെന്റർ കംപ്യൂട്ടിംഗിലെ ആഗോള നേതാവായി കൂടുതൽ ഉയർത്തിയിരിക്കുന്നു. ഈ വളർച്ച 2026-ലും തുടരാനാണ് പ്രതീക്ഷ.

Leave a Reply