You are currently viewing സംസ്ഥാനത്ത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉയർന്ന അള്‍ട്രാവയലറ്റ് സൂചിക: ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഉയർന്ന അള്‍ട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തി. പ്രത്യേകിച്ച് പകല്‍ 10 മുതല്‍ ഉച്ചയ്ക്ക് 3 വരെ ഈ സൂചിക വളരെയധികം ഉയരുന്നതായാണ് കണ്ടെത്തിയത്.
ഉയർന്ന അളവിൽ അള്‍ട്രാവയലറ്റ് രശ്മികൾ ഉള്ള  സൂര്യപ്രകാശം ശരീരത്തിൽ നേരിട്ട് പതിക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ദീര്‍ഘസമയത്തേക്ക് യു വി രശ്മികള്‍ ശരീരത്തില്‍ പതിക്കുന്നത് മൂലം  സൂര്യാതപം, ത്വക്ക് സംബന്ധമായ പ്രശ്‌നങ്ങള്‍, നേത്രരോഗങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാനിടയുണ്ട്.
അതിനാല്‍ പൊതു ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുകയും അനാവശ്യമായി നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുകയും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ  നിര്‍ദേശിക്കുന്നു.

Leave a Reply