മലയാറ്റൂർ: മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന് തുടക്കമായി. ഇന്നലെ രാവിലെ മലയാറ്റൂർ മഹാഇടവക മലകയറിയതോടെയാണ് തീർത്ഥാടനത്തിന് തുടക്കമായത്. ഇടവക വികാരി ഫാദർ ജോസ് ഉഴലക്കാട് ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു.
തീർത്ഥാടകർക്ക് വേണ്ട ക്രമീകരണങ്ങൾ എല്ലാം സജ്ജീകരിച്ചിട്ടുണ്ടെന്ന് ഫാദർ ജോസ് അറിയിച്ചു. നോമ്പ് കാലത്ത് തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാത്രി 10 മണിവരെ മലകയറാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേസമയം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാത്രിയും മുഴുവൻ തീർത്ഥാടകർക്ക് മലകയറാൻ അനുമതിയുണ്ടാവും. ഇതിനായി ലൈറ്റ് ക്രമീകരണങ്ങൾ പൂർത്തിയാക്കിയതായും ഫാദർ ജോസ് അറിയിച്ചു.
