തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ സപ്ലിമെന്ററി ന്യൂട്രീഷൻ പദ്ധതിയുടെ ഭാഗമായി 2025 ജനുവരി മാസത്തിൽ മുട്ടയും പാലും വിതരണം ചെയ്തതിന് ₹22.66 കോടി അനുവദിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈ തുക ഉടൻ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതിനൊപ്പം, സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് ജനുവരി മാസത്തിലെ ഓണറേറിയം വിതരണം ചെയ്യുന്നതിന് ₹18.63 കോടി അനുവദിച്ചു. ഇതനുസരിച്ച് 13,453 പാചക തൊഴിലാളികൾക്ക് ഓണറേറിയം ലഭിക്കും. തുക വിതരണ പ്രക്രിയ ആരംഭിച്ചതായും ഇത് ഉടൻ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.
