പത്തനംതിട്ട ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് ഉപയോഗശൂന്യമായിരുന്ന ചെമ്പുകചാലിലെ ജലാശയം പുനരുജ്ജീവിപ്പിച്ച് മത്സ്യകൃഷി ആരംഭിച്ച് മത്സ്യകര്‍ഷകര്‍ക്ക് പുതിയ ജീവിതം ഒരുക്കുന്നു.മുപ്പതേക്കറോളം വരുന്ന പാടശേഖരത്തിന്റെ നടുവിലായാണ് ചെമ്പുകചാല്‍. എസ്.ആര്‍. മത്സ്യകര്‍ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ, വരാൽ കൃഷി നടത്തുന്നത്. കര്‍ഷകന്‍ ഷാജി കെ. ജേക്കബിന്റെ നേതൃത്വത്തിൽ 15,000 വരാല്‍കുഞ്ഞുങ്ങളെ പ്രത്യേക വലക്കൂടുകളിൽ വളര്‍ത്തുകയാണ്.
വരാലിന്റെ വളർച്ചയ്ക്ക് അനുയോജ്യമായ ജലഗുണനിലവാരം ഉറപ്പാക്കി . എട്ടുമാസംകൊണ്ട് രണ്ട് കിലോ തൂക്കത്തിൽ എത്തുന്ന വരാലിന് ഉയർന്ന വിപണി വിലയും കാലാവസ്ഥയെ അതിജീവിക്കാനുള്ള കഴിവുമുണ്ട്. ഒരു വലക്കൂടില്‍നിന്ന് ഏകദേശം 500 കിലോ വരാൻ ലഭിക്കുമെന്ന് കർഷകർ പറയുന്നു.
ശുദ്ധജലമത്സ്യകൃഷിയുടെ സാധ്യതകൂടുമ്പോള്‍ തോടുകളും കുളങ്ങളും കേന്ദ്രീകരിച്ച് മത്സ്യകൃഷി വ്യാപിപ്പിക്കും. കൊമങ്കരി ചാലിലെ രണ്ടര ഹെക്ടറിലെയും തോട്ടപ്പുഴ പന്നുകചാലിലെയും കൃഷി പദ്ധതികൾ അതിന്റെ ഭാഗമാണ്. ഫിഷറീസ് വകുപ്പ്, ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെ മത്സ്യകര്‍ഷകര്‍ക്ക് പുതിയ വരുമാന മാർഗം കണ്ടെത്തുകയാണ് ലക്ഷ്യം. ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 1.5 ലക്ഷം രൂപ ചെലവ് വരുന്ന മത്സ്യകൃഷിക്ക്, രണ്ടര ഹെക്ടറിലേക്കായി 18 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് അനുവദിച്ചിട്ടുണ്ട്.
ഇനി കൂടുതൽ സ്ഥലങ്ങളിലും മത്സ്യകൃഷി വ്യാപിപ്പിക്കാനാണ് ലക്ഷ്യം. .
