You are currently viewing സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കണം എന്ന്  തൊഴിൽ വകുപ്പ് സർക്കുലർ

സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടവും മറ്റു സൗകര്യങ്ങളും ഉറപ്പാക്കണം എന്ന്  തൊഴിൽ വകുപ്പ് സർക്കുലർ

  • Post author:
  • Post category:Kerala
  • Post comments:0 Comments

തിരുവനന്തപുരം: സംസ്ഥാനത്തെ കടകളിലും മറ്റ് വാണിജ്യസ്ഥാപനങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് തൊഴിൽ വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. തൊഴിലുടമകൾ ഇരിപ്പിടം, കുട, കുടിവെള്ളം തുടങ്ങിയവ ഉറപ്പാക്കണമെന്ന് നിർദ്ദേശിക്കുന്ന സർക്കുലറിന്റെ പാലനം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവയുടെ സമീപത്തുള്ള ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാർ മണിക്കൂറുകളോളം വെയിലത്തും മഴയിലും ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യത്തിൽ, അവരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിന് ഈ നിർദേശങ്ങൾ നിർണായകമാണെന്ന് വകുപ്പ് അറിയിച്ചു.

അടിസ്ഥാന സൗകര്യങ്ങൾ:

സെക്യൂരിറ്റി ജീവനക്കാർക്ക് ഇരിപ്പിടം

വെയിലും മഴയും പ്രതിരോധിക്കുന്നതിനായി കുട

ശുദ്ധമായ കുടിവെള്ളം

ഡേ/നൈറ്റ് റിഫ്‌ളക്ടീവ് കോട്ടുകൾ, തൊപ്പി, സുരക്ഷാ കണ്ണടകൾ

ജില്ലാ ലേബർ ഓഫീസർമാരുടെ മേൽനോട്ടത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് നിരന്തര പരിശോധന നടത്തുമെന്നും, മിനിമം വേതനം, ഓവർടൈം വേതനം, അർഹമായ ലീവുകൾ എന്നിവ നൽകുന്നുണ്ടോ എന്ന് പരിശോധിക്കുമെന്നും തൊഴിൽ വകുപ്പ് വ്യക്തമാക്കി.

നിയമലംഘനം കണ്ടെത്തിയാൽ, സർക്കുലറിലെ നിർദ്ദേശങ്ങൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Leave a Reply