You are currently viewing ബാംഗ്ലൂർ-തിരുവനന്തപുരം എസി സമ്മർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

ബാംഗ്ലൂർ-തിരുവനന്തപുരം എസി സമ്മർ സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

ബാംഗ്ലൂർ – തിരുവനന്തപുരം നോർത്ത് – ബാംഗ്ലൂർ എസി സമ്മർ വീക്കിലി സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ് അറിയിച്ചു. വേനൽക്കാലത്തെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് 06555/56 നമ്ബർ ഉള്ള ഈ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചത്.

മുന്‍പ്, വേനൽക്കാലത്ത് കേരളത്തിലേക്കും കേരളത്തിൽ നിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്കും കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട്  റെയിൽവേ മന്ത്രിയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചിരുന്നു, കൊടിക്കുന്നിൽ പറഞ്ഞു

മാവേലിക്കര ലോകസഭ മണ്ഡലത്തിൽപ്പെട്ട ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര സ്റ്റേഷനുകളിൽ ഈ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

Leave a Reply