You are currently viewing വിഷു ,ഈസ്റ്റർ പ്രമാണിച്ച് ചെന്നൈ-കൊല്ലം സ്പെഷ്യൽ ട്രെയിൻ  അനുവദിച്ചു

വിഷു ,ഈസ്റ്റർ പ്രമാണിച്ച് ചെന്നൈ-കൊല്ലം സ്പെഷ്യൽ ട്രെയിൻ  അനുവദിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

വിഷു, ഈസ്റ്റർ പ്രമാണിച്ച് 06113/06114 ചെന്നൈ സെൻട്രൽ – കൊല്ലം – ചെന്നൈ സെൻട്രൽ എക്സ്പ്രസ്സ്‌ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സ്‌പെഷ്യൽ ട്രെയിനിന് മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര എന്നീ റെയിൽവേ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.

ഏപ്രിൽ 12, 19 തിയതികളിൽ ഈ ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്നും കൊല്ലത്തേക്കും, ഏപ്രിൽ 13, 20 തിയതികളിൽ കൊല്ലത്തിൽ നിന്നും ചെന്നൈയിലേക്കുമായി സർവീസ് നടത്തും.

Leave a Reply