അവധിക്കാലത്തിന്റെ ആസ്വാദനം മെച്ചപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ (ബിടിസി) അവതരിപ്പിക്കുന്ന യാത്രകള്‍ അതിര്‍ത്തികള്‍ കടക്കുന്നു. ഊട്ടി, കൊടൈക്കനാല്‍, മൈസൂരു, കൂര്‍ഗ്, മധുര എന്നിവിടങ്ങളിലേക്കാണ് പുതിയ ട്രിപ്പുകള്‍ ആരംഭിക്കുന്നത്.
വിവിധ വിനോദയാത്രകള്‍ക്ക് വലിയ ജനപ്രീതി ലഭിച്ചതോടെയാണ് അന്തര്‍സംസ്ഥാന യാത്രകളിലേക്ക് ബിടിസി ചുവടുവച്ചത്. പരീക്ഷകളുടെ സമ്മര്‍ദ്ദത്തില്‍നിന്ന് കുട്ടികളെയും രക്ഷിതാക്കളെയും മുക്തരാക്കുവാൻ കുടുംബങ്ങൾക്കായി വിവിധ തീര്‍ത്ഥാടനവും വിനോദപ്രദവുമായ യാത്രാപദ്ധതികളാണ് അവധിക്കാലത്ത് ഒരുക്കിയിരിക്കുന്നത്.
ഏപ്രില്‍ മാസത്തില്‍ പൂര്‍ത്തിയായ എല്ലാ യാത്രകളും മികച്ച അഭിപ്രായം നേടിയതോടെ കൂടുതല്‍ ട്രിപ്പുകള്‍ ചാർട്ട് ചെയ്തതായി കെ.എസ്.ആര്‍.ടി.സി അറിയിച്ചു.
