You are currently viewing കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്തെത്തും; ”നന്ദി മോദി” പരിപാടിയിൽ കേന്ദ്ര മന്ത്രി പങ്കെടുക്കും

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് മുനമ്പത്തെത്തും; ”നന്ദി മോദി” പരിപാടിയിൽ കേന്ദ്ര മന്ത്രി പങ്കെടുക്കും

  • Post author:
  • Post category:Kerala
  • Post comments:0 Comments

കേന്ദ്രമന്ത്രി കിരൺ റിജിജു ഇന്ന് (ഏപ്രിൽ 15) എറണാകുളം ജില്ലയിലെ മുനമ്പത്ത് നടക്കുന്ന ‘നന്ദി മോദി – ബഹുജനകൂട്ടായ്മ’യിൽ പങ്കെടുക്കും. വഖഫ് നിയമ ഭേദഗതി ബിൽ നിയമമാക്കിയതിന്റെ നന്ദി സൂചകമായാണ് ഈ പരിപാടി എൻഡിഎയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നത്.

വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഈ കൂട്ടായ്മയിൽ കേന്ദ്ര ന്യൂനപക്ഷ-പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു ഉദ്ഘാടനം നിർവഹിക്കും. 

വഖഫ് ഭേദഗതി ബിൽ നിയമമായതോടെ, മുനമ്പം പോലുള്ള പ്രദേശങ്ങളിൽ ദീർഘകാലമായി താമസിക്കുന്നവരെ ഭൂമിയിൽ നിന്ന് പുറത്താക്കില്ലെന്ന് എൻഡിഎ നേതാക്കൾ വ്യക്തമാക്കി. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഉൾപ്പെടുത്തി നടത്തുന്ന ഈ പരിപാടിയിൽ എൻഡിഎയുടെ സംസ്ഥാന നേതാക്കളും പങ്കെടുക്കും.

Leave a Reply