You are currently viewing സഞ്ചാരികളെ ആകർഷിച്ച് പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്

സഞ്ചാരികളെ ആകർഷിച്ച് പെരുവണ്ണാമൂഴി ടൂറിസം ഫെസ്റ്റ്

  • Post author:
  • Post category:Travel
  • Post comments:0 Comments

വയനാട് ജില്ലയോടും സമൃദ്ധ വനമേഖലയോടും ചേർന്ന് നിലകൊള്ളുന്ന കിഴക്കൻ മലനിരകളിൽ പച്ചപ്പാർന്ന മനോഹാരിത കൊണ്ട് പ്രശസ്തമായ സ്ഥലമാണ് കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി. പ്രകൃതിരമണീയതയും വൈവിധ്യമാർന്ന അനുഭവങ്ങളുമായി വിനോദസഞ്ചാരികളുടെ ഹൃദയം കീഴടക്കുന്ന ഈ ഗ്രാമത്തിൽ ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച ടൂറിസം ഫെസ്റ്റിന് സഞ്ചാരികളിൽ നിന്ന് മികച്ച തീരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് ലഭിച്ചിരിക്കുന്നത്.ടൂറിസം ഫസ്റ്റ് കഴിഞ്ഞദിവസം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് സന്ദർശിച്ചു

വിനോദസഞ്ചാര വകുപ്പ് 3.15 കോടി രൂപ ചെലവിൽ നടപ്പാക്കിയ ഡാം ടൂറിസം വികസന പദ്ധതികൾ ഇതിനകം തന്നെ സഞ്ചാരികളെ ആകർഷിച്ചുകഴിഞ്ഞു. പെരുവണ്ണാമൂഴി അണക്കെട്ടുമുതൽ കക്കയംവരെ വ്യാപിച്ചുകിടക്കുന്ന ജലസംഭരണിയിലൂടെയുള്ള ബോട്ട് യാത്ര സന്ദർശകരെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന അനുഭവങ്ങളിലൊന്നാണ്.

ഇതോടൊപ്പം മലബാർ വന്യജീവിസങ്കേതം, പെരുവണ്ണാമൂഴി ഇക്കോ ടൂറിസം കേന്ദ്രം, മുതല വളർത്തുകേന്ദ്രം, കൂട് മത്സ്യകൃഷി, ജപ്പാൻ കുടിവെള്ള പദ്ധതിയുടെ ശുദ്ധീകരണ പ്ലാന്റ്, ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം, കൃഷി വിജ്ഞാനകേന്ദ്രം, ജില്ലാ കൃഷി ഫാം, പേരാമ്പ്ര എസ്റ്റേറ്റിൽ ആരംഭിക്കുന്ന ടൈഗർ സഫാരി പാർക്ക് എന്നിവ ടൂറിസം ഫെസ്റ്റിന്റെ ഭാഗമായാണ് സന്ദർശകർക്കായി അവതരിപ്പിച്ചത്.

ഗ്രാമ ടൂറിസം മേഖലയിൽ പെരുവണ്ണാമൂഴി ഒരു മാതൃകയാകുമെന്ന് സംഘാടകർ അഭിമാനത്തോടെ വ്യക്തമാക്കുന്നു. പ്രകൃതിയോടുള്ള ചേർച്ചയും പരിസ്ഥിതി സംരക്ഷണത്തിനുള്ള പങ്കാളിത്തവുമാണ് ഇവിടുത്തെ ടൂറിസം പദ്ധതികൾക്ക് വ്യത്യസ്തത നൽകുന്നത്.

Leave a Reply