You are currently viewing വള്ളിക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡൻറ് വൈശാഖിന് സിവില്‍ സര്‍വീസ് വിജയകിരീടം
സി.ആർ.വൈശാഖ്

വള്ളിക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അറ്റൻഡൻറ് വൈശാഖിന് സിവില്‍ സര്‍വീസ് വിജയകിരീടം

  • Post author:
  • Post category:Kerala
  • Post comments:0 Comments

ആലപ്പുഴ: അഖിലേന്ത്യാ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആലപ്പുഴയുടെ അഭിമാനമായി മാറി വള്ളിക്കുന്നം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫീസ് അറ്റന്‍ഡന്റ് ശ്രീ സി.ആര്‍. വൈശാഖ്. 656-ാം റാങ്ക് നേടി അദ്ദേഹം ദേശീയ തലത്തില്‍ മലയാളികളുടെ അഭിമാനം ഉയർത്തി.

ആലപ്പുഴ പൂങ്കാവില്‍ സ്വദേശിയായ വൈശാഖ് കഴിഞ്ഞ നാല് വര്‍ഷങ്ങളായി ആരോഗ്യ വകുപ്പില്‍ സേവനം അനുഷ്ഠിക്കുകയാണ്. ബി.എസ്.സി. ഫിസിക്‌സ് ബിരുദം നേടിയ ശേഷമാണ് അദ്ദേഹം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജോലി ഏറ്റെടുത്തത്. ജോലിക്കൊപ്പം തന്നെ സിവില്‍ സര്‍വീസ് പരീക്ഷയ്ക്കായി കഠിനമായി പഠനം നടത്തുകയും വിജയത്തിലേക്ക് മുന്നേറുകയും ചെയ്തു.

Leave a Reply