You are currently viewing തലശ്ശേരി തീർഥാടന ടൂറിസത്തിന് 25 <br>കോടിയുടെ കേന്ദ്രാനുമതി ലഭിച്ചു

തലശ്ശേരി തീർഥാടന ടൂറിസത്തിന് 25
കോടിയുടെ കേന്ദ്രാനുമതി ലഭിച്ചു

  • Post author:
  • Post category:Kerala
  • Post comments:0 Comments

തലശ്ശേരി :പൈതൃക നഗരമായ തലശ്ശേരിയുടെ തീർഥാടന ടൂറിസം സാധ്യതകളുടെ വികസനത്തിന് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശി ദർശൻ 2.0 പദ്ധതി വഴിയുള്ള 25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അറിയിച്ചു. നഗരത്തിലെ ആകെ ആറ് ഘടക പദ്ധതികളിലായി ഈ തുക വിനിയോഗിക്കാനാണ് അനുമതി.

സുസ്ഥിര ടൂറിസം വികസന ലക്ഷ്യത്തോടെ തയ്യാറാക്കിയ പദ്ധതികൾ പട്ടിക പ്രകാരം താഴെ അങ്ങാടി പൈതൃക തെരുവിന്റെ നവീകരണത്തിന് 400 ലക്ഷം, ചിറക്കക്കാവിന്റെ വികസനത്തിന് 151 ലക്ഷം, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിന് 498 ലക്ഷം, പൊന്ന്യം ഏഴരക്കണ്ടം കളരി അക്കാദമിക്ക് 193 ലക്ഷം, ചൊക്ലി നിടുമ്പ്രം തെയ്യംകലാ അക്കാദമിക്ക് 123 ലക്ഷം, ഹരിത ടൂറിസം പദ്ധതികൾക്കായി 325 ലക്ഷം രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട സാങ്കേതിക സംവിധാനങ്ങൾക്കായി 266 ലക്ഷം, മാർക്കറ്റിംഗ് പ്രൊമോഷന് വേണ്ടി 25 ലക്ഷം, പരിശീലനങ്ങളും ശിൽപശാലകളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് 52 ലക്ഷം രൂപയും ഉൾപ്പെടുന്നു.

പദ്ധതികൾക്കായി ആവശ്യമായ സ്ഥലം, അടിസ്ഥാനസൗകര്യങ്ങൾ തുടങ്ങിയവ സംസ്ഥാന സർക്കാർ ഒരുക്കും. വിവിധ ഘട്ടങ്ങളിലായി തിരുവനന്തപുരത്തും തലശ്ശേരിയിലും സ്പീക്കർ എ.എൻ ഷംസീറിന്റെ നേതൃത്വത്തിൽ നടന്ന ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ നിരന്തര ചർച്ചകളുടെ ഫലമായാണ് ഈ വലിയൊരു പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചത്.

Leave a Reply