You are currently viewing വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് മെയ് 1 മുതൽ സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനം നിരോധിച്ചു

വെയിറ്റിംഗ് ലിസ്റ്റ് യാത്രക്കാർക്ക് മെയ് 1 മുതൽ സ്ലീപ്പർ, എസി കോച്ചുകളിൽ പ്രവേശനം നിരോധിച്ചു

ന്യൂഡൽഹി | ഇന്ത്യൻ റെയിൽവേയുടെ പുതിയ ഉത്തരവനുസരിച്ച്: 2025 മെയ് 1 മുതൽ  വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ഇനി സ്ലീപ്പർ കോച്ചുകളിലും എസി കോച്ചുകളിലും യാത്ര ചെയ്യാൻ അനുമതിയില്ല. ഇത്തരം യാത്രക്കാർക്ക് ഇനി മുതൽ ജനറൽ (അൺറിസർവ്ഡ്) കോച്ചുകളിൽ മാത്രമാണ് യാത്ര ചെയ്യാനാവുക.നിലവില്‍ കൗണ്ടറുകളില്‍ നിന്ന് വാങ്ങുന്ന വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് സ്ലീപ്പര്‍, എസി കോച്ചുകളില്‍ യാത്ര ചെയ്യാം.ഐആർസിടിസി വഴി ബുക്ക് ചെയ്ത ഓൺലൈൻ ടിക്കറ്റുകൾ കൺഫർമായില്ലെങ്കിൽ സ്വാഭാവികമായി തന്നെ റദ്ദാകും, പണം യാത്രയ്ക്കുമുൻപ് തന്നെ തിരിച്ചുകിട്ടും. കൗണ്ടറിൽ നിന്നുള്ള ടിക്കറ്റുകൾ യാത്രക്കാർ നേരിട്ട് സറണ്ടർ ചെയ്ത് പണം തിരിച്ചു വാങ്ങാം.

മെയ് ഒന്നു മുതൽ വെയിറ്റിംഗ് ടിക്കറ്റുമായി സ്ലീപ്പർ/എസി കോച്ചുകളിൽ കയറുന്നവരിൽ നിന്ന് പിഴ ഈടാക്കും (AC കോച്ചിൽ 440 രൂപ വരെ, സ്ലീപ്പറിൽ 250 രൂപ വരെ), അടുത്ത സ്റ്റേഷനിലേക്കുള്ള നിരക്കും ഈടാക്കും, കൂടാതെ അടുത്ത സ്റ്റേഷനിൽ ഇറക്കി വിടുകയും ചെയ്യാമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. യാത്രക്കാരെ ജനറൽ കോച്ചിലേക്ക് മാറ്റാനും ടിക്കറ്റ് ചെക്കർമാർക്ക് അധികാരമുണ്ട്.

കൺഫർം ടിക്കറ്റുള്ളവർക്കുള്ള യാത്രാനുഭവം മെച്ചപ്പെടുത്തുക,തിരക്ക് നിയന്ത്രിച്ച് സുരക്ഷയും സൗകര്യവും ഉറപ്പാക്കുക എന്നതാണ് റെയിൽവേ ഈ മാറ്റം കൊണ്ട് ലക്ഷ്യമിടുന്നത്

യാത്രക്കാർ യാത്രയ്ക്ക് മുൻപ് ടിക്കറ്റ് സ്റ്റാറ്റസ് നിർബന്ധമായും പരിശോധിക്കുക. കൺഫർമല്ലെങ്കിൽ സ്ലീപ്പർ/എസി കോച്ചിൽ കയറുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ നിയമപരമായ നടപടി നേരിടേണ്ടി വരും.

Leave a Reply