You are currently viewing NH 66 ആറുവരിപ്പാതയുടെ നാല് റീച്ചുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

NH 66 ആറുവരിപ്പാതയുടെ നാല് റീച്ചുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു

മലപ്പുറം:കേരളത്തിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം കുറിച്ച്, ദേശീയപാത 66-ന്റെ (NH 66) നാലു പ്രധാന റീച്ചുകൾ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു. കാസർഗോട് തലപ്പാടി മുതൽ മലപ്പുറത്തെ കാപ്പിരിക്കാട് വരെയുള്ള 144.43 കിലോമീറ്റർ ദൂരത്തിലുള്ള ഈ സെക്ഷനുകൾ പൂർത്തിയായതായി ദേശീയ പാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർ അറിയിച്ചു.

പൂർത്തിയായ റീച്ചുകൾ:

1. തലപ്പാടി – ചെങ്കള: 39 കിലോമീറ്റർ

2. വേങ്ങളം – രാമനാട്ടുകര (കോഴിക്കോട് ബൈപാസ്): 28.4 കിലോമീറ്റർ

3. രാമനാട്ടുകര – വളാഞ്ചേരി: 39.68 കിലോമീറ്റർ

4. വളാഞ്ചേരി – കാപ്പിരിക്കാട്: 37.35 കിലോമീറ്റർ

നിലവിൽ തലപ്പാടിയിൽ നിന്നും തിരുവനന്തപുരം മുക്കോലവരെ 644 കിലോമീറ്റർ ദൂരമുള്ള NH 66 പദ്ധതിയുടെ നിർമാണം 22 റീച്ചുകളായി വിഭജിച്ച് വിവിധ കമ്പനികൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ നാല് റീച്ചുകൾ പൂർത്തിയായി. ഇനി കാപ്പിരിക്കാട് മുതൽ കഴക്കൂട്ടം വരെ ഏകദേശം 450 കിലോമീറ്റർ ദൂരത്തിൽ 17 റീച്ചുകൾ പൂർത്തിയാക്കാനുണ്ട്. കോഴിക്കോട് കഴിഞ്ഞ് കഴക്കൂട്ടം-കാരോട് ബൈപാസ് മുമ്പേ തന്നെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു.

പാതയുടെ ആധുനിക ഘടനയും സുരക്ഷാപരമായ സൗകര്യങ്ങളും ശ്രദ്ധേയമാണ്. 45 മീറ്റർ വീതിയിലുള്ള ആറുവരിപ്പാതയുടെ ഇരുവശത്തും 6.75 മീറ്റർ വീതിയിലുള്ള സർവീസ് റോഡുകളും 2 മീറ്റർ വീതിയിലുള്ള നടപ്പാതകളും ഉൾപ്പെടുന്നു. ട്രാഫിക് ലെയിനുകൾ മീഡിയൻ മേഖലയോട് ചേർന്ന് എമർജൻസി ലെയിൻ, ഹൈസ്പീഡ് ലെയിൻ, സ്ലോ സ്പീഡ് ലെയിൻ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

പാതയുടെ 12 ടോൾ ബൂത്തുകൾ സ്ഥാപിക്കപ്പെടുമെന്ന് കരുതുന്നു. NH 66 പൂർണ്ണമായി ഉപയോഗയോഗ്യമാകുമ്പോൾ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 8 മണിക്കൂറിനുള്ളിൽ എത്തിച്ചേരാൻ കഴിയുമെന്ന് അധികൃതർ പ്രതീക്ഷിക്കുന്നു.

Leave a Reply