You are currently viewing ചിരട്ടയ്ക്ക് 31 രൂപ വരെ വില !സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നതിനിടയിൽ ചിരട്ടയുടെയും വില വർദ്ധിക്കുന്നു

ചിരട്ടയ്ക്ക് 31 രൂപ വരെ വില !സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നതിനിടയിൽ ചിരട്ടയുടെയും വില വർദ്ധിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വില കുതിച്ചുയരുന്നതിനിടയിൽ ചിരട്ടയുടെയും വില വർദ്ധിക്കുന്നു. ഇപ്പോഴത്തെ സ്ഥിതിയിൽ ഒരു കിലോ ചിരട്ടയ്ക്ക് 31 രൂപ വരെ വില ലഭിക്കുന്നതായി റിപ്പോട്ടുകൾ സൂചിപ്പിക്കുന്നു.

കേരളത്തിൽനിന്ന് ഏറ്റവും കൂടുതലായി ചിരട്ട കയറ്റി അയക്കുന്നത് തമിഴ്നാട്ടിലേക്കാണ്. ചിരട്ട ശേഖരിക്കുന്നതിനായി നിരവധി ഏജൻസികൾ കേരളത്തിൽ സജീവമായി പ്രവർത്തിക്കുന്നു. ഇവയിൽ പലതും തമിഴ്നാട്ടിലേതാണ്.
തമിഴ്നാട്ടിലെ വ്യവസായ ഏജൻസികൾ ചിരട്ട വാങ്ങുന്നത് പ്രധാനമായും ചിരട്ടക്കരി ഉൽപാദനത്തിനും ഉത്തേജിത കാർബൺ (ആക്ടിവേറ്റഡ് കാർബൺ) നിർമ്മാണത്തിനുമാണ്.

Leave a Reply