You are currently viewing വേളാങ്കണ്ണിയിലേക്ക് എറണാകുളത്ത് നിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കും

വേളാങ്കണ്ണിയിലേക്ക് എറണാകുളത്ത് നിന്നും സ്പെഷ്യൽ ട്രെയിൻ സർവീസ് ആരംഭിക്കും

എറണാകുളം: മധ്യകേരളത്തിലെയും തമിഴ്നാട്ടിലെയും യാത്രക്കാരുടെയും തീർത്ഥാടകരുടെയും ആവശ്യം പരിഗണിച്ച് എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യൽ ട്രെയിൻ (06061/62) സർവീസുകൾ ആരംഭിക്കുമെന്ന് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷ്  പറഞ്ഞു. ആദ്യഘട്ടത്തിൽ നാല്‌ വീതം സർവീസുകൾ ആകും.

മാവേലിക്കര മണ്ഡലത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളായ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട, കൊട്ടാരക്കര, ആവണീശ്വരം എന്നിവിടങ്ങളിൽ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടായിരിക്കുന്നതാണ്.
06061 നമ്പർ ട്രെയിൻ മെയ് 14 ബുധനാഴ്ച രാത്രി 11.50ന് എറണാകുളം ജംഗ്ഷനിൽ നിന്നും പുറപ്പെടും. അടുത്ത ദിവസം വൈകുന്നേരം 3.15ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും.

തിരിച്ചുള്ള 06062 നമ്പർ ട്രെയിൻ വ്യാഴാഴ്ചകളിൽ വൈകിട്ട് 6.40ന് വേളാങ്കണ്ണിയിൽ നിന്നും പുറപ്പെട്ട് വെള്ളിയാഴ്ച രാവിലെ 11.55ന് എറണാകുളത്ത് എത്തും.
18 കോച്ചുകളോടെയുള്ള ട്രെയിനിൽ 6 ജനറൽ കമ്പാർട്ട്മെന്റുകളും ഉൾപ്പെടുന്നു.

Leave a Reply