You are currently viewing 2025-ൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ‘നത്തിംഗ്’ മാറി

2025-ൽ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡായി ‘നത്തിംഗ്’ മാറി

ന്യൂഡൽഹി- കൗണ്ടർപോയിന്റ് റിസർച്ച് പ്രകാരം, 2025-ലെ ആദ്യ പാദത്തിൽ 156% വാർഷിക വളർച്ച കൈവരിച്ച ലണ്ടൻ ആസ്ഥാനമായുള്ള ടെക് കമ്പനിയായ നത്തിംഗ് ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന സ്മാർട്ട്‌ഫോൺ ബ്രാൻഡായി മാറിയിരിക്കുന്നു. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിൽ തുടർച്ചയായ അഞ്ചാം പാദത്തിലും നത്തിംഗ് വളർന്നുകൊണ്ടിരിക്കുന്നു- കഴിഞ്ഞ ദശകത്തിൽ ഒരു ബ്രാൻഡിനും അവകാശപ്പെടാൻ ആകാത്ത നേട്ടമാണിത്.

നത്തിംഗ് ഫോൺ (3a) സീരീസിന്റെയും കമ്പനിയുടെ സബ് ബ്രാൻഡായ സിഎംഎഫിന്റെയും-ന്റെയും ശക്തമായ പ്രകടനമാണ് ഈ കുതിപ്പിന് കാരണം. അടുത്തിടെ അവർ സിഎംഎഫ് ഫോൺ 2 പ്രോയും പുതിയ വയർലെസ് ഇയർബഡുകളും പുറത്തിറക്കി. നത്തിംൻ്റെ എസൻഷ്യൽ സ്‌പേസ് എഐ -പവേർഡ് ആപ്പും,  ഉപയോക്തൃ-സൗഹൃദവുമായ സോഫ്റ്റ്‌വെയറും   ഇന്ത്യൻ ഉപഭോക്താക്കളെ ആകർഷിച്ചു

ആദ്യത്തെ യഥാർത്ഥ ഫ്ലാഗ്ഷിപ്പ് മോഡലായ ഫോൺ 3 യുടെ വരാനിരിക്കുന്ന ലോഞ്ചോടെ, ഇന്ത്യയിലെ പ്രീമിയം സ്മാർട്ട്‌ഫോൺ വിഭാഗത്തിൽ സാംസങ്, ആപ്പിൾ തുടങ്ങിയ സ്ഥാപിത ഭീമന്മാരെ വെല്ലുവിളിക്കാൻ നത്തിംഗ് ലക്ഷ്യമിടുന്നു . ബ്രാൻഡിന്റെ അതുല്യമായ രൂപകൽപ്പന, കമ്മ്യൂണിറ്റി അധിഷ്ഠിത സമീപനം, ഇന്ത്യൻ വിപണിയിലുള്ള ശ്രദ്ധ എന്നിവ രാജ്യത്തിന്റെ സാങ്കേതിക മേഖലയിൽ ഒരു പ്രധാന ശ്രദ്ധാകേന്ദ്രമായി അതിനെ സ്ഥാപിച്ചിരിക്കുന്നു.

Leave a Reply