You are currently viewing ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗിന് പകല്‍ സമയം കുറഞ്ഞ നിരക്ക്:കെ.എസ്.ഇ.ബി പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗിന് പകല്‍ സമയം കുറഞ്ഞ നിരക്ക്:കെ.എസ്.ഇ.ബി പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് (കെ.എസ്.ഇ.ബി.) പ്രവര്‍ത്തിപ്പിക്കുന്ന ഇലക്ട്രിക് വാഹന ചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ പുതുക്കിയ  നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്റെ 2024 ഡിസംബര്‍ 5-ലെ ഉത്തരവും കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങളും അടിസ്ഥാനമാക്കി വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ പുതിയ നിരക്കുകള്‍ ഈടാക്കി തുടങ്ങി.

പകല്‍ സമയത്ത് സൗരോര്‍ജ്ജം പ്രയോജനപ്പെടുത്താനും വൈകുന്നേരത്തെ വൈദ്യുതി ആവശ്യം കുറക്കാനും ലക്ഷ്യമിട്ട് “ടൈം ഓഫ് ഡേ” (Time of Day – ToD) നിരക്കുകളാണ് നടപ്പാക്കിയിരിക്കുന്നത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 വരെ “സൗര മണിക്കൂര്‍” എന്നതായിരിക്കും കണക്കാക്കുന്നത്. ഈ സമയത്ത് പൊതുനിരക്കില്‍ നിന്ന് 30% കുറഞ്ഞ നിരക്കില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാം. വൈകുന്നേരം 4 മണി മുതൽ രാവിലെ 9 വരെ 30% കൂടുതലുള്ള നിരക്കുകളാണ് ഈടാക്കുക.

പുതിയ നിരക്കനുസരിച്ച് പൊതുചാര്‍ജ്ജിംഗ് സ്റ്റേഷനുകളില്‍ യൂണിറ്റിന് അടിസ്ഥാന നിരക്ക് 7.15 രൂപയാണ്. സൗര മണിക്കൂറില്‍ ഈ നിരക്ക് 5 രൂപയാകുകയും സൗരേതര മണിക്കൂറുകളില്‍ 9.30 രൂപയാകുകയും ചെയ്യും. ഇതിനു പുറമേ സര്‍വീസ് ചാര്‍ജ്ജും ഡ്യൂട്ടിയും, 18% ജിഎസ്‌ടിയും ബാധകമായിരിക്കും.

ചാര്‍ജിംഗ് വിഭാഗങ്ങള്‍ക്ക് അനുസരിച്ച് പുതിയ നിരക്കുകള്‍:

എ.സി. ടൈപ്പ് ചാര്‍ജര്‍:

പകല്‍ (9:00 AM – 4:00 PM): ₹8.5 + ജിഎസ്‌ടി (18%)

രാത്രി (4:00 PM – 9:00 AM): ₹14.23 + ജിഎസ്‌ടി (18%)


ഡി.സി. ചാര്‍ജര്‍:

പകല്‍ (9:00 AM – 4:00 PM): ₹16.5 + ജിഎസ്‌ടി (18%)

രാത്രി (4:00 PM – 9:00 AM): ₹23.23 + ജിഎസ്‌ടി (18%)

Leave a Reply